ആയുർവേദ കോളേജിൽ പാമ്പുകളെ പരിപാലിക്കുന്നതിന് ജീവനക്കാരെ നിയോഗിക്കണം : മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : ആയുർവേദ കോളേജിലെ അഗദ തന്ത്ര വിഭാഗത്തിലെ സ്നേക്ക് പാർക്ക്, അനിമൽ ഹൗസ് എന്നിവയുടെ പ്രവർത്തനങ്ങൾക്കായി ഹെർപ്പറ്റോളജിസ്റ്റ്, ടെക്നിക്കൽ അസിസ്റ്റന്റ് എന്നീ സാങ്കേതിക തസ്തികകളിലേക്ക് പി.എസ്.സി വഴി ജീവനക്കാരെ നിയമിക്കുന്നതുവരെ ദിവസവേതനത്തിലോ കരാർ അടിസ്ഥാനത്തിലോ നിയമനം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആയുർവേദ കോളേജ് പ്രിൻസിപ്പലിന് നിർദ്ദേശം നൽകി.  

പാമ്പുകളെ പരിപാലിക്കുന്ന ഹെർപ്പറ്റോളജിസ്റ്റ് തസ്തികയിലേക്ക് ഒഴിവുള്ള വിവരം 2009 ൽ പി.എസ്.സി. യെ അറിയിച്ചിട്ടുള്ളതായി പ്രിൻസിപ്പൽ അറിയിച്ചു.  യോഗ്യരായ ഉദ്യോഗാർത്ഥികളെ ലഭിക്കാത്തതിനാൽ സ്പെഷ്യൽ റൂൾ പ്രകാരമുള്ള യോഗ്യതയിൽ മാറ്റം വരുത്താൻ പി.എസ്.സി നിർദ്ദേശിച്ചിട്ടുണ്ട്.  ഇക്കാര്യം സർക്കാർ പരിഗണനയിലാണെന്നും റിപ്പോർട്ടിൽ പറഞ്ഞു.

കോളേജിലുള്ള പാമ്പുകളുടെ എണ്ണം അധികരിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.  ഇപ്പോഴുള്ള പാമ്പുകളെ സംരക്ഷിക്കാൻ സ്ഥലം ലഭ്യമാണ്.  എല്ലാ കൂടുകളും താക്കോലിട്ട് പൂട്ടിയെടുക്കാവുന്ന തരത്തിലാണ്.  കോളേജ് ഫാർമസിയിലുള്ള ഉപയോഗശൂന്യമായ യന്ത്രസാമഗ്രികൾ ഉടനെ തന്നെ നീക്കം ചെയ്യാൻ പ്രിൻസിപ്പലും ക്ലീൻകേരള കമ്പനി ജില്ലാ മാനേജരും നടപടിയെടുക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.

കോളേജിലെ മാലിന്യസംസ്കരണവും വിഷപാമ്പുകളെ വളർത്തുന്ന രീതിയും അശാസ്ത്രീയമാണെന്ന് ആരോപിച്ച് ഡോ. ഷാജഹാൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

News Desk

Recent Posts

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

1 hour ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

3 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

15 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

15 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

15 hours ago

ഓണം വാരാഘോഷം: പൂക്കള മത്സരം, തിരുവാതിര, ദീപാലങ്കാരം വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…

16 hours ago