‘ഓപ്പറേഷൻ തൂഫാൻ’ ന് ഐക്യദാർഢ്യവുമായി വിദ്യാർത്ഥി ലഹരിവിരുദ്ധ മാരത്തോൺ

തിരുവനന്തപുരം: ഓസ്ട്രിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഇന്ന് ലോകത്തെ 170-ലധികം രാജ്യങ്ങളിൽ സജീവ സാന്നിധ്യമുള്ള ശക്തമായ ആഗോള മലയാളി സംഘടനയാണ്. മാനവിക സേവനം, സാമൂഹിക പ്രതിബദ്ധത, വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ ശാക്തീകരണം, യുവജന ശാക്തീകരണം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിച്ച് പ്രവർത്തിച്ചുവരുന്ന സംഘടന സമൂഹനന്മയ്ക്കായി നിരവധി ജനകീയ പദ്ധതികൾ നടപ്പിലാക്കിവരുന്നു.

കേരള സർക്കാരിന്റെ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന “ഓപ്പറേഷൻ തൂഫാൻ” ലഹരിവിരുദ്ധ ദൗത്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഗ്ലോബൽ യൂത്ത് ഫോറത്തിൻ്റെയും ഗ്ലോബൽ സ്പോർട്സ് ഫോറത്തിൻ്റെയും നേതൃത്വത്തിൽ WMF കേരള സ്റ്റേറ്റ് കൗൺസിൽ തിരുവനന്തപുരം ജില്ല കൗൺസിലിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥി ലഹരിവിരുദ്ധ ബോധവൽക്കരണ മാരത്തോൺ സംഘടിപ്പിക്കുന്നു.

2026 ജൂലൈ 31-ന് രാവിലെ 7.30-ന് കവടിയാർ വിവേകാനന്ദ പാർക്കിൽ നിന്ന് ആരംഭിക്കുന്ന മാരത്തോണിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 500-ലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. മാരത്തോൺ മാനവീയം വീഥിയിൽ സമാപിക്കുകയും തുടർന്ന് രാവിലെ 9.00 മണിക്ക് സമാപന സമ്മേളനം നടക്കും

ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിലും യുവജനങ്ങളിലും ശക്തമായ ബോധവൽക്കരണം സൃഷ്ടിക്കുകയും “ലഹരിയോട് ‘നോ’ പറയാം… ജീവിതത്തോട് ‘യെസ്’ പറയാം” എന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

സമാപന സമ്മേളനത്തിൽ കേരള ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ.രമേശ് ചെന്നിത്തല, തിരുവനന്തപുരം മേയർ ശ്രീ.വി.വി.രാജേഷ്, എംഎൽഎമാരായ ശ്രീമതി. രമ്യഹരിദാസ്, ശ്രീ. എം.ആർ. ബൈജു, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഡോ.അരുൾ ആർ.ബി കൃഷ്ണ ഐപിഎസ്, കേരള പൊലീസ് ഉന്നത ഉദ്യോഗസ്ഥർ, ശ്രീ.ആദിത്യ വർമ്മ തമ്പുരാൻ, കൗൺസിലർ ശ്രീ. സബരിനാഥ്, മറ്റ് ജനപ്രതിനിധികൾ, സാമൂഹിക – സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.

ഈ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനം WMF ഗ്ലോബൽ ആന്റി-ഡ്രഗ് ക്യാമ്പയിന്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്. ഈ ആഗോള ദൗത്യത്തിന് ഓസ്ട്രിയയിൽ കേരളത്തിന്റെ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ഈ ബോധവൽക്കരണ പരിപാടികൾ വ്യാപിപ്പിച്ചിരിക്കുന്നത്.

പരിപാടിയുടെ വിജയത്തിനായി ലുലു മാൾ തിരുവനന്തപുരം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പ്രധാന സ്പോൺസർഷിപ്പ് പിന്തുണ നൽകിയിട്ടുണ്ട്. യുവജനങ്ങളുടെ ക്ഷേമത്തിനായി സംഘടിപ്പിക്കുന്ന ഈ മഹത്തായ സംരംഭത്തോട് കൈകോർത്ത ലുലു മാൾ തിരുവനന്തപുരം ഡയറക്ടർ ശ്രീ. ജോയ് സദാനന്ദിനോടും, ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ഡയറക്ടർ ശ്രീ. വി. നന്ദകുമാറിനോടും, ലുലു ഗ്രൂപ്പിനോടും വേൾഡ് മലയാളി ഫെഡറേഷൻ ഹൃദയംഗമമായ നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തി.

“Choose Life, Not Drugs” എന്ന ആഹ്വാനം ഉയർത്തിപ്പിടിച്ച് നടക്കുന്ന ഈ മാരത്തോണിൽ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, യുവജനങ്ങൾ, പൊതുജനങ്ങൾ എന്നിവർ വലിയ തോതിൽ പങ്കാളികളാകണമെന്ന് സംഘടന അഭ്യർത്ഥിച്ചു.

പത്രസമ്മേളനത്തിൽ WMF ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്‌നകുമാർ (ഒമാൻ), ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു (യു.എസ്.എ.), ഗ്ലോബൽ കോർഡിനേറ്റർ ശ്രീ. സുനിൽ സൂര്യമംഗലം (കുവൈറ്റ്), ഗ്ലോബൽ ട്രഷറർ ശ്രീ. വി.എം. സിദ്ദിഖ്, ഗ്ലോബൽ വൈസ് പ്രസിഡന്റ് ശ്രീ. റിജാസ് ഇബ്രാഹിം (ഖത്തർ), ഗ്ലോബൽ ജോയിന്റ് സെക്രട്ടറി ശ്രീ. ഷിജോ തയ്യിൽ (ആഫ്രിക്ക), ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. റഫീഖ് മരക്കാർ, അഡ്വ. ശ്രീജിത്ത് പ്രേമചന്ദ്രൻ, ശ്രീ. തോമസ് വൈദ്യൻ, കേരള സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് ശ്രീ. ടി. ബി. നാസർ, സെക്രട്ടറി ശ്രീ. ഹാഫിസ് വലിയപറമ്പത്ത്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീമതി. സൗമ്യ സുകുമാരൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശ്രീ. ബിനു കുട്ടൻ കീഴില്ലം എന്നിവർ പങ്കെടുത്തു.

ലഹരിയോട് ‘നോ’ പറയാം… ജീവിതത്തോട് ‘യെസ്’ പറയാം.
ഒരുമിച്ച് മുന്നേറാം… ലഹരിമുക്ത കേരളത്തിനായി.

News Desk

Recent Posts

Most Played Online Casino Games

Most Played Online Casino Games Aries, but 888 is offering a 120% bonus to new…

4 days ago

Deposit 3 Get 150 Free Casino Uk

Deposit 3 Get 150 Free Casino Uk So for all these reasons, the house takes…

4 days ago

No Deposit Slots No Mobile Number

No Deposit Slots No Mobile Number In Australia, Booongo currently does not produce any such…

4 days ago

Best Instadebit Casino Loyalty Program Casino Uk

Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…

4 days ago

Non Gamstop Casino Cashback Uk

Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…

4 days ago

Native Uk Casinos In Montana

Native Uk Casinos In Montana It doesnt take a genius to figure out the direction…

4 days ago