കോഴിക്കോട്: ദി വൈറ്റ് സ്കൂൾ ഇന്റർനാഷണൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. പാരമ്പര്യം, ഒരുമ, സഹജീവി സ്നേഹം, സാമൂഹിക ഉത്തരവാദിത്തം എന്നിവ മുൻനിർത്തിയായിരുന്നു ആഘോഷം.
ആഘോഷത്തിലെ പ്രധാന ആകർഷണം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒരുക്കിയ 10 മീറ്റർ വ്യാസമുള്ള മെഗാ പച്ചക്കറി പൂക്കളമായിരുന്നു. സ്കൂളിലെ ടെന്നിസ് കോർട്ടിൽ വിവിധ നിറങ്ങളിലും ആകൃതികളിലുമുള്ള പച്ചക്കറികൾ ഉപയോഗിച്ചാണ് പൂക്കളം ഒരുക്കിയത്.
വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന പച്ചക്കറികളാണ് ഇതിനായി ഉപയോഗിച്ചത്. ഭക്ഷ്യവസ്തുക്കൾ പാഴാക്കാതെ ആവശ്യക്കാരിലേക്ക് എത്തിക്കുക എന്ന ആശയത്തിന്റെ ഭാഗമായാണ് ഈ രീതിയെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. പൂക്കളത്തിന് ശേഷം പച്ചക്കറികൾ സ്കൂളിലെ സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾക്കും പ്രദേശത്തെ നിർധന കുടുംബങ്ങൾക്കും വിതരണം ചെയ്യും.
തിരുവാതിര, ഓണപ്പാട്ടുകൾ, നൃത്തങ്ങൾ, ഓണസദ്യ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടന്നു.
പഠനത്തിനപ്പുറം മാനവിക മൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്തവും വിദ്യാർത്ഥികളിൽ വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് വേറിട്ട ഓണാഘോഷം സംഘടിപ്പിച്ചതെന്ന് ഹൈലൈറ്റ് എഡ്യൂക്കേഷണൽ ഇനിഷ്യേറ്റീവ്സ് ഡയറക്ടറും ഹെഡ് ഓഫ് സ്കൂൾസുമായ ഡോ. പത്മ ഹരിഹരൻ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ ഗംഭീര സമാപനം. ലോക്‌ഭവന് സമീപത്തുനിന്ന്…
തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള യാത്രാസംഘങ്ങളിലെ കൂടുതൽ പേർ സുരക്ഷിതരായി നാട്ടിലേക്ക് മടങ്ങി. ഇന്ന്…
തിരുവനന്തപുരം: അപൂർവമായ നാഡീസംബന്ധമായ രോഗാവസ്ഥയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടനും ഡബ്ബിംഗ് ആർട്ടിസ്റ്റും ന്യൂസ് റിപ്പോർട്ടറുമായ **രാഗേഷ് ഡി.ടി. (49)**യ്ക്ക്…
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ അനായാസ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. എട്ട് വിക്കറ്റിനാണ് കാലിക്കറ്റ്…
ഇന്ന് 2026 ഓഗസ്റ്റ് 30-ലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്…
പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…