ഗാലറിയിൽ ഇരുന്ന് ക്യാച്ചെടുക്കൂ, ഭാഗ്യശാലികൾക്ക് 6,000 രൂപ ക്യാഷ് പ്രൈസ്; ഗ്രീൻഫീൽഡിൽ കെസിഎൽ ആവേശം ഇരട്ടിയാക്കാൻ ലക്കി ക്യാച്ച്

@​എല്ലാ മത്സരങ്ങൾക്കും പ്രവേശനം സൗജന്യം

​തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ മത്സരങ്ങൾ കാണാനെത്തുന്ന കായികപ്രേമികളെ കാത്ത് ഭാഗ്യസമ്മാനം. മത്സരത്തിന്റെ ത്രില്ലിനൊപ്പം ആരാധകർക്ക് തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാനുള്ള സുവർണ്ണാവസരമാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരുക്കിയിരിക്കുന്നത്. പ്രിയതാരങ്ങൾ പായിക്കുന്ന സിക്സറുകൾ ഗാലറിയിലിരുന്ന് കൈപ്പിടിയിലൊതുക്കുന്ന ഭാഗ്യശാലികൾക്ക് ഓരോ ക്യാച്ചിനും 6,000 രൂപ വീതം ക്യാഷ് പ്രൈസ് സ്വന്തമാക്കാം. ഇതിനായി ആദ്യം കെസിഎൽ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം.

​കാണികൾ എടുക്കുന്ന ക്യാച്ചുകൾ അത്യാധുനിക വീഡിയോ സംവിധാനങ്ങൾ വഴി പരിശോധിച്ച് ഉറപ്പുവരുത്തിയാണ് വിജയികളെ കണ്ടെത്തുക. പന്ത് പിടിച്ചെടുക്കുന്ന ഭാഗ്യശാലികൾ മത്സരം പൂർത്തിയായ ഉടൻ തന്നെ സ്റ്റേഡിയത്തിലെ ഫാൻ വില്ലേജിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക കൗണ്ടറിൽ റിപ്പോർട്ട് ചെയ്യണം.

​ഓണാവധിക്ക് സ്കൂളുകൾ അടച്ചതോടെ കുട്ടികൾ ഉൾപ്പെടെ കുടുംബ സമേതം ആളുകൾ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ എത്തി തുടങ്ങി. വരും ദിവസങ്ങളിലെ ആവേശപ്പോരാട്ടങ്ങൾ ഗാലറിയിൽ കൂടുതൽ ആരവമുണർത്തുമെന്നാണ് പ്രതീക്ഷ.

​മത്സരത്തോടൊപ്പം കുടുംബസമേതം ആസ്വദിക്കാൻ കഴിയുന്ന വലിയൊരു ആഘോഷവിരുന്നാണ് സ്റ്റേഡിയത്തിന്റെ അഞ്ചാം ഗേറ്റിന് സമീപം പ്രവർത്തിക്കുന്ന ‘ഫാൻ വില്ലേജ്’. പ്രവേശനം തികച്ചും സൗജന്യമായ ഇവിടെ കൂട്ടുകാർക്കൊപ്പം സ്ലോ-മോഷൻ സിനിമാറ്റിക് വിഡിയോകൾ പകർത്താൻ കഴിയുന്ന 360 ഡിഗ്രി ഫോട്ടോബൂത്തും ഡിജിറ്റൽ കാരിക്കേച്ചർ കൗണ്ടറുകളും പ്രവർത്തിക്കുന്നുണ്ട്.
​കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ ആംഗ്രി ബേർഡ് ഗെയിം, പബ് ജി, ഫീഡ് ദി ക്ലൗൺ, സിഗ് സാഗ് സൂപ്പ് തുടങ്ങിയ കാർണിവൽ ഗെയിമുകൾക്കൊപ്പം ‘ബാറ്റൺ ക്യാച്ചർ’, ഭീമൻ ‘കണക്റ്റ്-4’ എന്നീ വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്.

കൂടാതെ ഔദ്യോഗിക ടീം മെർച്ചൻഡൈസ് സ്റ്റാളുകളും വൈവിധ്യമാർന്ന ഭക്ഷണശാലകളും ഫാൻ വില്ലേജിലുണ്ട്. ഓണക്കാലത്തെ ക്രിക്കറ്റ് കാർണിവലിന് കൂടുതൽ മാറ്റുകൂട്ടുന്ന സമഗ്രമായ അനുഭവമാണ് കാണികൾക്കായി ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

News Desk

Recent Posts

Most Played Online Casino Games

Most Played Online Casino Games Aries, but 888 is offering a 120% bonus to new…

2 days ago

Deposit 3 Get 150 Free Casino Uk

Deposit 3 Get 150 Free Casino Uk So for all these reasons, the house takes…

2 days ago

No Deposit Slots No Mobile Number

No Deposit Slots No Mobile Number In Australia, Booongo currently does not produce any such…

2 days ago

Best Instadebit Casino Loyalty Program Casino Uk

Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…

2 days ago

Non Gamstop Casino Cashback Uk

Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…

2 days ago

Native Uk Casinos In Montana

Native Uk Casinos In Montana It doesnt take a genius to figure out the direction…

2 days ago