തിരുവനന്തപുരം: ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എം. പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. സെപ്റ്റംബർ 11 വെള്ളിയാഴ്ച കേന്ദ്രഭരണ പ്രദേശമായ മാഹിയിൽ നടന്ന പൂജാ ചടങ്ങോടെയാണ് ചിത്രീകരണത്തിന് തുടക്കമായത്.
രാജ് സാഗർ ഫിലിംസിന്റെ ബാനറിൽ രമേഷ് ഗോപിനാഥൻ ചിത്രം നിർമ്മിക്കുന്നു. മാഹിയിലെ അയിഷാ മൻസിലിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.
ഉഷാശ്രീധരനും സ്നിഷ രമേഷും ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു. പോണ്ടിച്ചേരി മുൻ ആഭ്യന്തര വകുപ്പ് മന്ത്രി ഈ. വത്സരാജ്, വ്യവസായ പ്രമുഖൻ സുധാകരൻ പൂക്കോട് എന്നിവരടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
പ്രശസ്ത നിർമ്മാതാവും എക്സിബിറ്ററുമായ ലിബർട്ടി ബഷീർ സ്വിച്ചോൺ കർമ്മവും മാഹി എം.എൽ.എ അഡ്വ. ടി. ഷോട്ടിൽ കുമാർ ഫസ്റ്റ് ക്ലാപ്പും നൽകി ചിത്രീകരണത്തിന് തുടക്കമിട്ടു. കോട്ടയം നസീറാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്.
പൂർണ്ണമായും ഹൊറർ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രമാണിത്. കണ്ണൂരും പരിസര പ്രദേശങ്ങളിലും ഏറെക്കാലമായി പ്രമാദമായി മാറിയ ഒരു കേസിന്റെ അന്വേഷണത്തിനായി അസിസ്റ്റന്റ് കമ്മീഷണർ അനുപമ ഇക്ബാൽ നിയോഗിക്കപ്പെടുന്നതോടെയാണ് കഥ വികസിക്കുന്നത്.
തുടക്കം മുതൽ പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന തരത്തിലാണ് കഥയുടെ പുരോഗതിയെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.
അമലാ പോളിന് പുറമേ വിജയ് ബാബു, ഇർഷാദ്, കോട്ടയം നസീർ, ഇന്ദ്രൻസ്, ബിനു പപ്പു, മുക്ത, റോണി ഡേവിഡ് രാജ്, ഉയിർ ഹരീഷ്, ദീപൻ ശിവരാമൻ, ആദ്യാ അമിത് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പാൻ ഇന്ത്യൻ സിനിമയായാണ് ചിത്രം ഒരുക്കുന്നത്. എം.പി. സുനീഷ് ആണ് തിരക്കഥ ഒരുക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും സൂരജ് ഈ.എസ്. എഡിറ്റിംഗും നിർവഹിക്കുന്നു.
ഗാനങ്ങൾ: ഹരി നാരായണൻ, മുത്തു വിവേക് മൂഴുക്കുന്ന്
സംഗീതം: നന്ദഗോപൻ, കെ.കെ. നിഷാദ്
കലാസംവിധാനം: സാബു റാം
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
കോസ്റ്റ്യൂം ഡിസൈൻ: സമീരാ സനീഷ്
ചീഫ് അസോസിയേറ്റ് ഡയറക്ടർ: കെ.ജെ. വിനയൻ
അസോസിയേറ്റ് ഡയറക്ടർമാർ: ആകാശ് എം., സജി മുണ്ടൂർ, രാഹുൽ കൃഷ്ണൻ വി.
സൗണ്ട് ഡിസൈൻ: രംഗനാഥ് രവി
കൊറിയോഗ്രാഫി: ദിനേശ് കുമാർ, അനു വിശ്വനാഥ്
ആക്ഷൻ: പി.സി. സ്റ്റണ്ട്സ്, മൈക്കിൾ, അഷറഫ് ഗുരുക്കൾ
സ്റ്റിൽസ്: ഷിബി ശിവദാസ്
ലൈൻ പ്രൊഡ്യൂസർ: സുജൻ കുമാർ
ഫിനാൻസ് മാനേജർമാർ: ദിലീപ് കുമാർ എം.കെ., ബിജു പാറക്കൽ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷംനാസ് എം. അഷറഫ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അഷറഫ് പഞ്ചാര
പ്രൊഡക്ഷൻ കൺട്രോളർ: തോബിയാസ്
തലശ്ശേരി, മാഹി, വടകര, കണ്ണൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ പ്രധാന ചിത്രീകരണം നടക്കുന്നത്.
തിരുവനന്തപുരം: ആറ്റിങ്ങലിൽ കോളേജ് വിദ്യാർത്ഥിക്ക് വെട്ടേറ്റു. തോന്നയ്ക്കൽ സായി ഗ്രാം കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിയായ വിഘ്നേഷിനാണ് ആക്രമണത്തിൽ…
തിരുവനന്തപുരം: ദേശീയ വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ഹരിയാനയിൽ വനിതാ ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച രണ്ടുദിവസത്തെ പരിശീലന പരിപാടിയിൽ ഇംഗ്ലീഷ് ഭാഷയിൽ പരിശീലനം…
തിരുവനന്തപുരം: കേരളത്തെ ഇരുണ്ട കാലത്തേക്ക് തിരിച്ചുനടത്തുന്ന സർക്കാർ ദുർനയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാനത്തുടനീളം ചൂട്ടുപ്രതിഷേധം സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ…
ഇന്നത്തെ 27 നക്ഷത്രഫലങ്ങൾ12-09-2026 ദിവസത്തെ പൊതുവായ നക്ഷത്രഫലങ്ങൾ താഴെ നൽകിയിരിക്കുന്നു. പ്രധാന തീരുമാനങ്ങളിൽ വ്യക്തിഗത ജാതകപരിശോധന പരിഗണിക്കുക.1. അശ്വതിയാത്രകളും പുതിയ…
കൊച്ചി: എ.കെ.ബി. മൂവി ഇന്റർനാഷണലിന്റെ ബാനറിൽ എ.കെ.ബി. കുമാർ നിർമ്മാണം, രചന, സംവിധാനം നിർവഹിക്കുന്ന ‘വിട പറയാതെ’ എന്ന ചിത്രത്തിന്റെ…
തിരുവനന്തപുരം: ആത്മഹത്യയെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റുന്നതിനും ആത്മഹത്യാ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും മാധ്യമങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ…