കൊച്ചി: എ.കെ.ബി. മൂവി ഇന്റർനാഷണലിന്റെ ബാനറിൽ എ.കെ.ബി. കുമാർ നിർമ്മാണം, രചന, സംവിധാനം നിർവഹിക്കുന്ന ‘വിട പറയാതെ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് എറണാകുളം അബാദ് പ്ലാസ ഹോട്ടലിൽ നടന്നു. പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.
ചിത്രത്തിലെ ഗാനങ്ങൾക്ക് ലിയോൺ സൈമൺ വരികൾ ഒരുക്കുകയും നാരായണൻ ആർ. മേനോൻ സംഗീതം നൽകുകയും ചെയ്യുന്നു. അന്തരിച്ച പ്രശസ്ത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ മകൻ എസ്.പി. ചരൺ ചിത്രത്തിനായി വ്യത്യസ്തമായ ഒരു ഗാനം ആലപിക്കുന്നതാണ് പ്രധാന പ്രത്യേകത. മാതംഗി അജിത്ത് കുമാറാണ് മറ്റൊരു ഗാനം ആലപിക്കുന്നത്.
ചിത്രീകരണം പൂർത്തിയായ ‘വിട പറയാതെ’ ഉടൻ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
വില്ലേജ് ഓഫീസിൽ ജോലി ചെയ്യുന്ന ഗോപൻ, ഭാര്യ സിന്ധു, കൊച്ചുമകൻ അഭിജിത്ത് എന്നിവർ അടങ്ങുന്ന ഒരു കൊച്ചു കുടുംബത്തിന്റെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. കുടുംബബന്ധങ്ങളും മനുഷ്യബന്ധങ്ങളും പ്രമേയമാക്കുന്ന ചിത്രമാണ് ‘വിട പറയാതെ’.
എ.കെ.ബി. മൂവി ഇന്റർനാഷണലിന് വേണ്ടി എ.കെ.ബി. കുമാർ നിർമ്മാണവും രചനയും സംവിധാനവും നിർവഹിക്കുന്നു. മമ്മി സെഞ്ച്വറിയാണ് ക്രിയേറ്റീവ് ഹെഡ്. ഷെട്ടി മണി ക്യാമറ കൈകാര്യം ചെയ്യുന്നു. ഷിബു പി.എസ്. എഡിറ്റിംഗ് നിർവഹിക്കുന്നു.
അർജുൻ ദേവരാജാണ് അസോസിയേറ്റ് ഡയറക്ടർ. വിനോദ് മാധവൻ ആർട്ട് ഡയറക്ടറാണ്. സെബി ഞാറക്കൽ ലൈസൺ ഓഫീസറായും ബെർലിൻ മൂലംപിള്ളി എഫക്സ് വിഭാഗത്തിലും പ്രവർത്തിക്കുന്നു. അലക്സ് വർഗീസ് ഡി.ഐ നിർവഹിക്കുന്നു. ആർ.ആർ, ബി.ജി.എം ജോയ് മാധവാണ്.
മേക്കപ്പ് വിജയൻ കേച്ചേരി, അഷ്റഫ്, കോസ്റ്റ്യൂം അബ്ബാസ് പാണാവള്ളി, സ്റ്റിൽ ഷാബു പോൾ, ഡിസൈൻ ഷാനവാസ് എന്നിവർ നിർവഹിക്കുന്നു. അയ്മനം സാജനാണ് പി.ആർ.ഒ.
ആഷിക്, സ്ഫടികം ജോർജ്, സാജു കൊടിയൻ, ടിഷ, രുവൻ, അജീഷ് കൃഷ്ണ, വീണ, നിധീഷ സിന്ധു തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘വിട പറയാതെ’ ഉടൻ തീയേറ്ററുകളിൽ എത്തും.
ജയൻ വന്നേരി രചനയും സംവിധാനവും നിർവഹിക്കുന്ന ‘ആരണ്യകാണ്ഡം’ അഞ്ച് ഭാഷകളിലായി ഒരുങ്ങുന്നു. കാടിന്റെ വന്യതയും നിഗൂഢതയും ത്രില്ലർ പശ്ചാത്തലവുമൊരുക്കി പുതിയ…
കൊല്ലത്തിന്റെ തൊഴിലാളി പോരാട്ടങ്ങളുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ചരിത്രം അടയാളപ്പെടുത്തിയ സഖാവ് പി.കെ. ഗുരുദാസന്റെ ജീവിതം ഡോക്യുമെന്ററിയാകുന്നു. ‘സമരസഖാവ് പി.കെ. ഗുരുദാസൻ’…
തിരുവനന്തപുരം: രാജ്യത്തെ എല്ലാ പൗരന്മാർക്കും അടിസ്ഥാന ബാങ്കിംഗ് സേവനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും ലഭ്യമാക്കുന്നതിനായി സാമ്പത്തിക ഉൾപ്പെടുത്തൽ സമ്പൂർണതാ ക്യാമ്പയിൻ…
തിരുവനന്തപുരം: അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളുടെ സുരക്ഷയും സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കാൻ സംസ്ഥാനവ്യാപക കർമ്മപദ്ധതിയുമായി വനിതാ ശിശു വികസന വകുപ്പ്.…
തിരുവനന്തപുരം: ടിക്കറ്റ് വിൽപ്പനയിലൂടെ മികച്ച നേട്ടം സ്വന്തമാക്കി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെഎസ്ആർടിസി). ഒക്ടോബർ 22 വ്യാഴാഴ്ച…
'പോഷ് ആക്ട് 2013 & സ്ത്രീകളുടെ മാനസികാരോഗ്യം വിഷയത്തിൽ കേരള വനിതാ കമ്മീഷൻ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു സ്ത്രീകളുടെ സാമൂഹികവും…