തിരുവനന്തപുരം: ആത്മഹത്യയെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റുന്നതിനും ആത്മഹത്യാ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും മാധ്യമങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. സോണിച്ചൻ പി. ജോസഫ് പറഞ്ഞു. ആത്മഹത്യാ സംഭവങ്ങളെ സെൻസേഷണൽ രീതിയിൽ അവതരിപ്പിക്കുന്നതിന് പകരം, പ്രതീക്ഷയും സഹായം തേടാനുള്ള പ്രാധാന്യവും മുന്നോട്ടുവയ്ക്കുന്ന ഉത്തരവാദിത്തപരമായ മാധ്യമ സമീപനം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ് ക്ലബ്, ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി, വേണാട് ഗിൽഡ് ഓഫ് സൈക്യാട്രിസ്റ്റ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാധ്യമ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. സോണിച്ചൻ പി. ജോസഫ്.
ആത്മഹത്യയെക്കുറിച്ചുള്ള വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ സ്വീകരിക്കുന്ന സമീപനം സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ആത്മഹത്യാ വാർത്തകളിലെ അമിത പ്രാധാന്യം, സെൻസേഷണൽ തലക്കെട്ടുകൾ, സംഭവത്തിന്റെ വിശദാംശങ്ങൾ എന്നിവ ഒഴിവാക്കി പ്രതിരോധം, മാനസികാരോഗ്യം, സഹായം തേടൽ തുടങ്ങിയ സന്ദേശങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതുണ്ടെന്നും ശിൽപ്പശാലയിൽ അഭിപ്രായപ്പെട്ടു.
പ്രസ് ക്ലബ് പ്രസിഡന്റ് എസ്. ശ്രീകേഷ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി സെക്രട്ടറി ഡോ. ജി. മോഹൻ റോയ്, ബ്രാഞ്ച് പ്രസിഡന്റ് ഡോ. സാഗർ ടി. പി., ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം ഡയറക്ടർ പി. വി. മുരുകൻ, വേണാട് ഗിൽഡ് ഓഫ് സൈക്യാട്രിസ്റ്റ്സ് ട്രഷറർ ഡോ. അരുണ്‍ വി. എന്നിവർ സംസാരിച്ചു.
ഡോ. അരുണ്‍ ബി. നായർ, ഇ. പി. അനിൽ, അഡ്വ. ജെ. സന്ധ്യ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ആത്മഹത്യാ പ്രതിരോധവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർക്ക് കൂടുതൽ ഉത്തരവാദിത്തപരമായ റിപ്പോർട്ടിംഗ് രീതികൾ പരിചയപ്പെടുത്തുന്നതായിരുന്നു ശിൽപ്പശാലയുടെ പ്രധാന ലക്ഷ്യം.
തിരുവനന്തപുരം: ആറ്റിങ്ങലിൽ കോളേജ് വിദ്യാർത്ഥിക്ക് വെട്ടേറ്റു. തോന്നയ്ക്കൽ സായി ഗ്രാം കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിയായ വിഘ്നേഷിനാണ് ആക്രമണത്തിൽ…
തിരുവനന്തപുരം: ദേശീയ വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ഹരിയാനയിൽ വനിതാ ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച രണ്ടുദിവസത്തെ പരിശീലന പരിപാടിയിൽ ഇംഗ്ലീഷ് ഭാഷയിൽ പരിശീലനം…
തിരുവനന്തപുരം: കേരളത്തെ ഇരുണ്ട കാലത്തേക്ക് തിരിച്ചുനടത്തുന്ന സർക്കാർ ദുർനയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാനത്തുടനീളം ചൂട്ടുപ്രതിഷേധം സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ…
ഇന്നത്തെ 27 നക്ഷത്രഫലങ്ങൾ12-09-2026 ദിവസത്തെ പൊതുവായ നക്ഷത്രഫലങ്ങൾ താഴെ നൽകിയിരിക്കുന്നു. പ്രധാന തീരുമാനങ്ങളിൽ വ്യക്തിഗത ജാതകപരിശോധന പരിഗണിക്കുക.1. അശ്വതിയാത്രകളും പുതിയ…
തിരുവനന്തപുരം: ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എം. പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ…
കൊച്ചി: എ.കെ.ബി. മൂവി ഇന്റർനാഷണലിന്റെ ബാനറിൽ എ.കെ.ബി. കുമാർ നിർമ്മാണം, രചന, സംവിധാനം നിർവഹിക്കുന്ന ‘വിട പറയാതെ’ എന്ന ചിത്രത്തിന്റെ…