ഐ.ഡി.എസ്.എഫ്.എഫ്.കെ 2026: അനസി കിഡ്സ് വിഭാഗത്തിലെ ആറ് ആനിമേഷൻ ചിത്രങ്ങൾ

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (IDSFFK) യിൽ കുട്ടികൾക്കായുള്ള അനസി കിഡ്സ് വിഭാഗത്തിൽ ആറ് ആനിമേഷൻ ചിത്രങ്ങൾ പ്രദർശിപ്പിക്കും.

സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ന്യൂസിലാൻഡ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് അനസി കിഡ്സ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1960ൽ ആരംഭിച്ച അനസി ഫിലിം ഫെസ്റ്റിവൽ, ആനിമേഷൻ സിനിമകൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന ലോകത്തിലെ പ്രമുഖ ചലച്ചിത്രമേളകളിലൊന്നാണ്.

കാടിന്റെ പശ്ചാത്തലത്തിൽ ഒരു കൂട്ടം പ്രാണികളുടെയും വവ്വാലുകളുടെയും കഥ പറയുന്ന ‘ബാറ്റ്സ് ആൻഡ് ബഗ്സ്’ ആണ് വിഭാഗത്തിലെ ശ്രദ്ധേയമായ ചിത്രം. ലെന വോൺ ഡോറനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

എഡ്വർ ഡെൽബെക്, ജിയോവാനി എഡ്വർഡ്‌സ്, അമോറി ദ കോസ്റ്റ, എർവാൻ അന്ന, യൗഹാൻ ഗുവോ, ആൻഡ്രേയ ഒറീലിയ എന്നിവർ സംവിധാനം ചെയ്ത ‘ക്യാറ്റ് മീ ഇഫ് യൂ ക്യാൻ’ വ്യാജ കൊലക്കേസിൽ അകപ്പെട്ട് രക്ഷപ്പെടാൻ ശ്രമിക്കുന്ന പൂച്ചയുടെ കഥയാണ് പറയുന്നത്.

ഒരു കൂട്ടം ലേഡിബേർഡുകളിലൂടെ ജീവിതത്തിലെ ഒറ്റപ്പെടലും നിസഹായതയും അവതരിപ്പിക്കുന്ന ചിത്രമാണ് ക്രിസ് കാലസ് സംവിധാനം ചെയ്ത ‘ഗ്രൗണ്ടഡ്’.

‘ഇൻ ടു ദി ഫോറെസ്റ്റ്’ എന്ന ഹ്രസ്വചിത്രത്തിൽ ഭാവനയ്ക്ക് നിറം പകരുന്ന ഒരു കൂട്ടം കുരങ്ങുകളുടെ കഥയാണ് അന്റോണിൻ നിക്ലാസ് അവതരിപ്പിക്കുന്നത്. തങ്ങൾക്കായി ഒരു കാട് തന്നെ സൃഷ്ടിക്കുന്ന കുരങ്ങുകളിലൂടെയാണ് ചിത്രം മുന്നേറുന്നത്.

സ്വന്തം ചെറിയ വിഷമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഒരു കുഞ്ഞനെലി ഒരു ദിവസം വളരെ ഉയരമുള്ള മല കയറാൻ തീരുമാനിക്കുന്ന കഥയാണ് ‘പിക്കോളോ പിക്കോളോ’. മാർത്ത ഗെന്നരിയാണ് ചിത്രത്തിന്റെ സംവിധായിക.

റെമി ഡ്യൂറിൻ സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഡ്രീംസ്‌കേപ്പ്’ ആൻഡ്രിയ എന്ന പെൺകുട്ടിയുടെ ഭാവനാലോകത്തെക്കുറിച്ചുള്ള ചിത്രമാണ്.

🎬 മേളയിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ

മേളയിൽ പങ്കെടുക്കാൻ https://registration.iffk.in എന്ന വെബ്സൈറ്റ് വഴി ഡെലിഗേറ്റായി രജിസ്റ്റർ ചെയ്യാം. പൊതുവിഭാഗത്തിന് ജി.എസ്.ടി. ഉൾപ്പെടെ 590 രൂപയും, വിദ്യാർഥികൾക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.

കൈരളി തിയേറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന ഡെലിഗേറ്റ് സെൽ വഴിയും ഓഫ്‌ലൈൻ രജിസ്ട്രേഷൻ നടത്താം.

News Desk

Recent Posts

ഐ.ഡി.എസ്.എഫ്.എഫ്.കെ 2026: ഡെലിഗേറ്റ് കിറ്റ് വിതരണോദ്ഘാടനം ഇന്ന്

തിരുവനന്തപുരം: സെപ്റ്റംബർ 25ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (IDSFFK) യുടെ ഡെലിഗേറ്റ് കിറ്റ് വിതരണോദ്ഘാടനം ഇന്ന്,…

1 hour ago

പരിസ്ഥിതി സംരക്ഷണത്തിൽ മാധ്യമങ്ങൾക്ക് ജനങ്ങളെ ശരിയായ ദിശയിൽ നയിക്കാനാകും: മന്ത്രി സണ്ണി ജോസഫ്

മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച ത്രിദിന 'മീഡിയ കപ്പാസിറ്റി സ്‌ട്രെങ്ങ്തനിംഗ് വർക്ക്‌ഷോപ്പ് ' ഉദ്ഘാടനം ചെയ്തു. പ്രകൃതിയെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കാൻ പൊതുജനങ്ങളിൽ ശരിയായ…

5 days ago

NExCC തിരുവനന്തപുരം ജില്ലാ സമ്മേളനവും കുടുംബസംഗമവും സെപ്റ്റംബർ 20ന്

തിരുവനന്തപുരം: നാഷണൽ എക്സ്-സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി (NExCC 2171/1997-98) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ജില്ലാ സമ്മേളനവും കുടുംബസംഗമവും സെപ്റ്റംബർ 20ന്…

5 days ago

കേരള ബാങ്കിന് വൻ വളർച്ച; ബിസിനസ് 1,28,697 കോടി രൂപ

കേരള ബാങ്കിന്റെ മൊത്തം ബിസിനസ് 1,28,697 കോടി; ഇന്റർനെറ്റ് ബാങ്കിംഗും QR കോഡ് സേവനവും വ്യാപകമാക്കുന്നു തിരുവനന്തപുരം: കേരള ബാങ്കിന്റെ…

5 days ago

‘സർവ്വം ശിവം’ പൂജ കഴിഞ്ഞു; ചിത്രീകരണം ഉടൻ ആരംഭിക്കും

തിരുവനന്തപുരം: വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെക്കുന്ന പുതിയ മലയാളചിത്രം ‘സർവ്വം ശിവം’ ചിത്രീകരണത്തിനൊരുങ്ങുന്നു. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്…

5 days ago

അഫ്ലാടോക്സിൻ കണ്ടെത്താൻ നൂതന നാനോ സാങ്കേതികവിദ്യ; മലയാളി ഗവേഷക ലക്ഷ്മിക്ക് പേറ്റന്റ്

ഭക്ഷ്യവസ്തുക്കളിലെ മാരക വിഷവസ്തുവിനെ കുറഞ്ഞ ചെലവിൽ മിനിറ്റുകൾക്കുള്ളിൽ കണ്ടെത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യ. അങ്കമാലി: ഭക്ഷ്യവസ്തുക്കളിൽ അടങ്ങിയിരിക്കുന്ന മാരകമായ അഫ്ലാടോക്സിൻ കണ്ടെത്തുന്നതിനുള്ള…

5 days ago