സൗജന്യ തൊഴില്‍ മേള

ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ‘വിജ്ഞാന കേരളം‘ പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മാര്‍ച്ച് 11ന് സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കും. 200-ലധികം ഒഴിവുകളുമായി പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ എസ്എസ്എല്‍സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പിജി, ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികൾ മാര്‍ച്ച് 11ന് രാവിലെ 9:30ന് ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പനവിളക്കോട് സ്‌കില്‍ പാര്‍ക്കില്‍ എത്തിച്ചേരണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍: https://forms.gle/EvmeRjkDkJ5pLhBq7. ഫോൺ: 9495999697, 9495404484

error: Content is protected !!