കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള വെള്ളായണി കാർഷിക കോളേജിൽ, കേരളത്തിലെ ഗ്രാമീണ ജനതയുടെ വികസനത്തിന് ഉതകുന്ന തരത്തിൽ വിജയസാധ്യതയുള്ള ആശയങ്ങളെ വിപണിയിലെത്തിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ, സ്റ്റാർട്ടപ്പുകൾക്കും ഇൻക്യുബേഷൻ സൗകര്യങ്ങൾക്കും അവസരങ്ങൾ ഒരുക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ മുൻനിർത്തി കെ-അഗ്ടെക് ലോഞ്ച് പാഡ് എന്ന പദ്ധതി ആരംഭിക്കുന്നു.
നബാർഡിൻറെ ‘റൂറൽ ബിസിനസ് ഇൻക്യുബേഷൻ‘ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട്, ഓസ്ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റിയുടെ സാങ്കേതിക സഹായത്തോടെ ആരംഭിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം 2025 മാർച്ച് 14- വെള്ളിയാഴ്ച രാവിലെ 10:30-ന് വെള്ളായണി കാർഷിക കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തുന്നു.