500 സ്ഥിരം തസ്തികകൾ നിർത്തലാക്കി
സർക്കാരിന്റെ ധനവിനിയോഗം ഓഡിറ്റുചെയ്യാനും സർക്കാർജീവനക്കാരുടെ ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് അംഗീകാരം നൽകാനും ഭരണഘടനാപരമായി ബാധ്യതപ്പെട്ട അക്കൗണ്ടന്റ് ജനറലിന്റെ (എജി) കേരളത്തിലെ മേഖലാ ഓഫീസുകൾ നിർത്തലാക്കാൻ ഉത്തരവ്.
ഇതിനുമുന്നോടിയായി എജി ഓഫീസുകളിൽ ജീവനക്കാരെ വെട്ടിക്കുറച്ചു.
കോഴിക്കോട്, കോട്ടയം മേഖലാ ഓഫീസുകൾ പൂട്ടാനാണ് നിർദേശം.
എറണാകുളത്തും തൃശ്ശൂരും ഡെപ്യൂട്ടി എജി തസ്തികയുള്ളതിനാൽ ഉടൻ പൂട്ടില്ല. മേഖലാ ഓഫീസ് ജീവനക്കാരെ വെട്ടിക്കുറച്ച് പ്രവർത്തനം തിരുവനന്തപുരത്തെ ആസ്ഥാനം കേന്ദ്രീകരിക്കാനാണ് നടപടി.
*വെട്ടിനിരത്തൽ ഇങ്ങനെ*
(ജില്ല, മുൻപ്, ഇപ്പോൾ എന്ന ക്രമത്തിൽ)
തൃശ്ശൂർ: 260-30.
എറണാകുളം: 100-20.
കോഴിക്കോട്: 120-23.
കോട്ടയം: 100-15 പേർ.
പിഎഫ് പിൻവലിക്കൽ ഇഴയും
കൺട്രോളർ ആൻഡ് അക്കൗണ്ടന്റ് ജനറലിന്റെ (സിഎജി) സംസ്ഥാനത്തെ പ്രതിനിധിയാണ് എജി. സർക്കാരുദ്യോഗസ്ഥരുടെ വേതനം, സ്ഥാനക്കയറ്റം, പെൻഷൻ എന്നിവയിൽ അന്തിമാംഗീകാരം നൽകേണ്ടത് എജിയാണ്. പിഎഫിൽനിന്നുള്ള വായ്പയ്ക്കും വിരമിച്ചാൽ പിഎഫിലെ തുക പിൻവലിക്കാനും എജിയുടെ അംഗീകാരം നിർബന്ധം.*ഇനി എല്ലാം വളരെ കാല താമസം നേരിടും.*