
എറണാകുളം: കോതമംഗലത്ത് വിദ്യാർത്ഥിനിയായ സോന എൽദോസ്(23) ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് റമീസ് പൊലീസ് കസ്റ്റഡിയിൽ. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പെൺകുട്ടിയുടെ മരണത്തിന് കാരണം റമീസിൻ്റെ പീഡനങ്ങളാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ചയാണ് ടിടിസി വിദ്യാർത്ഥിയായ സോന ഏൽദോസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ സോനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. സോനയെ റമീസിന്റെ വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതംമാറാൻ നിർബന്ധിച്ച് ഉപദ്രവിച്ചുവെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. സോനയെ റമീസ് ഒരു ദിവസം വീട്ടിൽ കൊണ്ടുപോയെന്നും റമീസിന്‍റെ മാതാപിതാക്കൾ ബന്ധുക്കള്‍ വഴി സോനയോട് മതംമാറിയാൽ മാത്രമേ വിവാഹം നടത്താൻ സാധിക്കുകയുള്ളു എന്ന് പറഞ്ഞു. റമീസിൻ്റെ സുഹൃത്തുക്കളും ഇക്കാര്യത്തിന് സോനയെ നിര്‍ബന്ധിച്ചിരുന്നു. ഇതിൻ്റെ മനോവിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
