ഓണക്കാല ബോണസ് : സംയുക്തയോഗം 22ന്

തിരുവനന്തപുരം ജില്ലയിലെ കയർ വ്യവസായ മേഖലയിലെ തൊഴിലാളികൾക്ക് ഈ വർഷം ഓണക്കാലത്ത് നൽകേണ്ട ബോണസ് തുക സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനുള്ള യോഗം ആഗസ്റ്റ് 22ന് രാവിലെ 11.30ന് പെരുങ്ങുഴിയിലെ അഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരും. ജില്ലാ ലേബർ ഓഫീസർ യോഗത്തിൽ അധ്യക്ഷത വഹിക്കും.

കയർ ഉത്പാദകർ, തൊഴിലാളി പ്രതിനിധികൾ, കയർ സഹകരണ സംഘം സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും.

error: Content is protected !!