മാധ്യമപ്രവർത്തകർക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമെന്ന് മന്ത്രി ശിവന്‍കുട്ടി

ദ വയർ (The Wire) മാധ്യമപ്രവർത്തകർക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. വിയോജിപ്പുകളെയും വിമർശനങ്ങളെയും ഇല്ലാതാക്കി, ജനാധിപത്യത്തിന്‍റെ കഴുത്തു ഞെരിക്കുന്ന ഇത്തരം പ്രവണതകളെ സമൂഹം ഒറ്റക്കെട്ടായി അപലപിക്കേണ്ടതുണ്ട്. ഇത് ഒരു മാധ്യമ സ്ഥാപനത്തിനെതിരെയുള്ള നീക്കമല്ല, മറിച്ച് നമ്മുടെയെല്ലാം അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നാക്രമണമാണ്. ശക്തമായ ജനാധിപത്യത്തിന് സ്വതന്ത്രമായ മാധ്യമപ്രവർത്തനം അനിവാര്യമാണ് എന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

error: Content is protected !!