
ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ സുവർണ ജൂബിലി ആഘോഷ ഭാഗമായി തിരുവനന്തപുരം ഗവ. വനിത കോളേജിൽ ആഗസ്റ്റ് 21, വ്യാഴാഴ്ച രാവിലെ 10 മണിക്ക് സംഗീത സെമിനാർ നടത്തും.
പ്രശസ്ത കർണാടക സംഗീതജ്ഞ ഡോ. ബി. അരുന്ധതി സെമിനാർ ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും . ദേവസ്വം ഭരണസമിതി അംഗം ശ്രീ.കെ.പി.വിശ്വനാഥൻ അധ്യക്ഷനാകും. ചടങ്ങിന് ആശംസ നേർന് ദേവസ്വം ഭരണസമിതി അംഗം ശ്രീ .കെ .എസ് .ബാലഗോപാൽ ,, ഗവ.വനിതാ കോളേജ് പ്രിൻസിപ്പാൾ ഡോ.ഉമാ ജ്യോതി എന്നിവർ സംസാരിക്കും.
ഡോ. അച്യുത് ശങ്കർ എസ് നായർ പ്രബന്ധം അവതരിപ്പിക്കും. താളത്തിൻ്റെ രസവും ശാസ്ത്രവും എന്നതാണ് വിഷയം. ചെമ്പൈ സംഗീതോത്സവ സബ്ബ് കമ്മറ്റി അംഗം ശ്രീ . ആനയടി പ്രസാദ് സെമിനാറിൽ മോഡറേറ്ററായിരിക്കും.ചെമ്പൈ സംഗീതോത്സവ സബ്ബ് കമ്മിറ്റി അംഗം പ്രൊഫ. വൈക്കം വേണുഗോപാൽ സ്വാഗതവും വനിതാ കോളേജ് സംഗീത വിഭാഗം മേധാവി ആനയടി ധനലക്ഷ്മി നന്ദിയും രേഖപ്പെടുത്തും.

