നേപ്പാളിൽ നടന്ന രാജ്യാന്തര റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം.
മിനി ബോയ്‌സ് വിഭാഗത്തിലാണ് അർജുൻ എസ്. നായർ, ആർ. അനന്ത പത്മനാഭൻ ഹൃഷീകേശ് അനീഷ് (മൂവരും ഹരിപ്പാട് അമൃത വിദ്യാലയം), ഏബൻ സാം മാത്യു (മാവേലിക്കര ഇൻഫൻ്റ് ജീസസ് സ്‌കൂൾ), ശ്രീഹൻ എ. നായർ (തിരുവനന്തപുരം പേയാട് കാർമൽ സ്കൂൾ), എന്നിവരുൾപ്പെട്ട ടീം നേട്ടം കൊയ്തത്. ബിജു കെ. നായരുടെ കീഴിലായിരുന്നു ടീമിൻ്റെ പരിശീലനം.
ഇന്ത്യ, യുഎഇ, നേപ്പാൾ, സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ്, യുഗാണ്ട എന്നീ രാജ്യങ്ങളാണ് ചാംപ്യൻഷിപ്പിൽ പങ്കെടുത്തത്.


