സംസ്ഥാനത്തു മയക്കുമരുന്ന് വ്യാപനത്തിനെതിരെ പോലീസ് വിവിധങ്ങളായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരികയാണ്. ഈ വർഷം മയക്കുമരുന്ന് വ്യാപനത്തിനെതിരെയുള്ള ഡി ഹണ്ട് സെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 30991 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിൽ 349 കേസുകൾ കൊമേർഷ്യൽ ക്വാണ്ടിറ്റി പിടിച്ചെടുത്തതിനാണ്. 957 കേസുകൾ ഇൻ്റർമീഡിയറ്റ് ക്വാണ്ടിറ്റി പിടിച്ചെടുത്തതിനും 7718 കേസുകൾ സ്മാൾ ക്വാണ്ടിറ്റി പിടിച്ചെടുത്തതിനുമാണ്.
ഇതിന്റെ ഭാഗമായി നടത്തിയ സർവ്വേ പ്രകാരം സാമ്പത്തിക സ്ഥിരതയുള്ള 25-35 വയസ്സുള്ള യുവജനങ്ങളാണ് ലഹരിമരുന്നുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. അവരുടെ ചെറിയ സൗഹൃദ വലയത്തിൽ മാത്രമായി മയക്കുമരുന്ന് വ്യവഹാരവും ഉപഭോഗവും നടക്കുന്നതിനാൽ പുറത്തൊരാൾക്ക് ഇതിനെക്കുറിച്ചു മനസിലാക്കാൻ ബുദ്ധിമുട്ടാണ്. ഇവരിൽ ഭൂരിഭാഗം പേരും ജോലി ചെയ്യുന്നത് സ്വകാര്യ മേഖലയിൽ ആണെന്നതും തിരിച്ചറിഞ്ഞിട്ടുണ്ട്.
പി.എസ്.സി മുഖേന സർക്കാർ സർവീസിൽ പ്രവേശിക്കുന്നതിനുള്ള ശരാശരി പ്രായം 33 വയസ്സാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. എന്നാൽ സ്വകാര്യ മേഖലയിൽ ജോലിക്ക് കയറാനുള്ള ശരാശരി പ്രായം വളരെ കുറവായതിനാൽ സ്വകാര്യ മേഖലയിലാണ് 30 വയസ്സിൽ കുറവുള്ള 98% യുവജനങ്ങളും ജോലി ചെയ്തു വരുന്നത്. ചെറിയ പ്രായത്തിൽ തന്നെ അവരുടെ പക്കൽ ധാരാളം പണം വന്നു ചേരുന്നുണ്ട്. ഇപ്രകാരം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സാമ്പത്തിക സ്ഥിരതയുള്ള 25-35 വയസ്സുള്ള യുവജനങ്ങളിലാണ് മയക്കു മരുന്ന് ഉപഭോഗം
ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി സ്വകാര്യ മേഖലയുമായി സംയോജിതമായി മയക്കുമരുന്ന് ദുരുപയോഗം തടയൽ Prevention of Drug Abuse (PODA)) എന്ന പരസ്പര സഹകരണത്തോടെയുള്ള ഒരു സംരംഭത്തിന് കേരള പോലീസ് തുടക്കം കുറിക്കുകയാണ്.
PODA പ്രകാരം സ്വകാര്യ മേഖലയിൽ താഴെ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാവുന്നതാണ്.
ജോലിയിൽ ചേരുന്ന സമയത്ത്, മയക്കുമരുന്ന് ദുരുപയോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഒരു നിർബന്ധിത പ്രതിജ്ഞ എഴുതി ഒപ്പിട്ടു വാങ്ങേണ്ടതാണ്
ജോലി സമയത്ത് ക്രമമായി മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയമാകാനുള്ള സമ്മതം വാങ്ങേണ്ടതാണ്.
പരിശോധനകളിൽ ലഹരി ഉപയോഗം കണ്ടെത്തിക്കഴിഞ്ഞാൽ പിരിച്ചുവിടൽ മുതലായ നടപടികൾ സ്വീകരിക്കേണ്ടതാണ്.
സ്വകാര്യ മേഖലയിലെ വിവിധ സംഘടനകളായ Chamber of Commerce and Industry, G-Tech (Group of Technology Companies), FICCI, CII, YI, BNI, KMA @ ๑๓๐الله Prevention of Drug Abuse (PODA) നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തുകയും അവർ അത് തത്വത്തിൽ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
CIയുടെ 40 വയസ്സിനു താഴെയുള്ള യുവസംരംഭകരുടെ സംഘടനയായ Young Indians അവരുടെ സ്ഥാപനങ്ങളിൽ PODA നടപ്പിലാക്കാൻ സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. അതിന്റെ ഭാഗമായി 2026 ജനുവരി മുതൽ അവരുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ PODA നടപ്പിലാക്കുന്നതാണ്.ഇതോടു കൂടി യങ് ഇന്ത്യൻസിൻ്റെ ഭാഗമായുള്ള 1100 ഓളം യുവതിയുവാക്കൾ ജോലി ചെയ്യുന്ന 21 കമ്പനികൾ ഈ പദ്ധതിയുടെ കീഴിൽ വരുന്നതാണ്.
IT മേഖലയെയും അതിനുപരിയായി കേരള പോലീസിൻ്റെ PODA എന്ന സംരംഭത്തിൽ പങ്കാളികളാകുന്നതിലൂടെ, കോർപ്പറേറ്റ് നേതൃത്വത്തിലുള്ള മയക്കുമരുന്ന് പ്രതിരോധത്തിൽ സ്വകാര്യ മേഖലക്ക് ഒരു വഴികാട്ടിയായി ഉയർന്നുവരാൻ കഴിയും ഇത് സ്വകാര്യ സ്ഥാപനങ്ങളെയും ഈ വഴി പിന്തുടരാൻ പ്രചോദിപ്പിക്കും. യുവാക്കളെ സംരക്ഷിക്കുന്നതിലും മയക്കുമരുന്നുമായി ബന്ധപ്പെട്ട ദോഷങ്ങൾ തടയുന്നതിലും കേരള പോലീസിൻ്റെ പ്രവർത്തനം ഒരു പരിവർത്തനാത്മക ചുവടുവയ്‌പ്പായി മാറും.
കേരള സർക്കാരിൻ്റെ അനുമതിയോടു കൂടെ സർക്കാർ സ്ഥാപനങ്ങളിലും ഈ പദ്ധതി നടപ്പിലാക്കുന്നതാണ്.

