തിരുവനന്തപുരം:രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരേയുളള അക്രമങ്ങൾ അപലപനീയമെന്ന് ശശി തരൂർ എം.പി.പാളയം എൽ.എം.എസ് കോമ്പൌണ്ടിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിൽ ക്രിസ്തുമസ്സന്ദേശം നൽകിസംസാരിക്കുകയായിരുന്നു എം.പി.
ആഘോഷവേളകളിൽ നടക്കുന്ന അക്രമങ്ങൾ ഒരു മതവിഭാഗത്തിനു നേരെമാത്രം ഉളളതായി കണക്കാക്കാൻ കഴിയില്ല.അത് നമ്മുടെ രാജ്യത്തിനും ഭരണഘടനയ്ക്കും എതിരെയുളള അക്രമമാണെന്നും എം.പി പറഞ്ഞു.ട്രിവാൻഡ്രം ഫെസ്റ്റ് മുന്നോട്ടുവെയ്ക്കുന്ന ഒരുമയുടെ ആശയം ലോകത്തിന് മാതൃകയാവട്ടെ എന്നും എം.പി ആശംസിച്ചു.
ചടങ്ങിൽആക്ട്‌സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, റവ.ഡോ.എ.പി.ക്രിസ്റ്റൽ ജയരാജ്,റവ.ക്രിസ്റ്റിൻ ദാസ്,റവ.സാം സിംഗ്,റവ.അനൂപ്എജോസഫ്,റവ.ദിവിൻഎസ്സന്തോഷ്,ഇവാ.ആമോസ് ഇസ്രായേൽ,ഇവാ.എബ്രഹാം,റവ.ജി.ജയൻ,റവ.ഡോ.എൽ.ജെ.സാജീസ്,അഡ്വ.ബിജു ഇമ്മാനുവൽഎന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഫോട്ടോ:ട്രിവാൻഡ്രം ഫെസ്റ്റിന്റെ ഭാഗമായി ക്രിസ്തുമസ് ദിനത്തിൽ പാളയം എൽ.എം.എസിൽ നടന്ന സമ്മേളനം മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യുന്നു.ആക്ട്‌സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ,റവ.ഡോ.എ.പി.ക്രിസ്റ്റൽ ജയരാജ് തുടങ്ങിവർ വേദിയിൽ

