തിരുവനന്തപുരം: അന്തരിച്ച ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫറായിരുന്ന കെ ഗോപകുമാറിനെ തലസ്ഥാനത്തെ മാധ്യമ സുഹൃത്തുക്കൾ അനുസ്മരിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച യോഗത്തിൽ മുൻമന്ത്രി പന്തളം സുധാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ്ക്ലബ് പ്രസിഡൻ്റ് എസ് ശ്രീകേഷ് അധ്യക്ഷനായി. സെക്രട്ടറി പി ആർ പ്രവീൺ അനുശോചന പ്രമേയം അവതരിപ്പിച്ചു.
പി കെ ബഷീർ എം എൽ എ, മുൻ എം പിമാരായ കെ മുരളീധരൻ, പന്ന്യൻ രവീന്ദ്രൻ, ബി ജെ പി ജനറൽ സെക്രട്ടറി എസ് സുരേഷ്, സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം എസ് പി ദീപക്, കൗൺസിലർ പാറ്റൂർ രാധാകൃഷ്ണൻ, ബീമാപള്ളി റഷീദ്, KUWJ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, ആർ അജിത് കുമാർ, രാജേഷ് മേനോൻ, വിനീഷ് വി തുടങ്ങിയവർ സംസാരിച്ചു.



