നോവൽ പ്രകാശനം
ഉണ്ണി ആറ്റിങ്ങലിന്റെ പതിനാലാമത് നോവലായ ‘മാനവികത’സ. എം.എ ബേബിയുടെ പ്രൗഢഗംഭീരമായ അവതാരികയോട് കൂടി നിയമസഭാ പുസ്തകോത്സവം നാലാം പതിപ്പിന്റെ സമാപന ദിവസമായ 2026 ജനുവരി 13 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നിയമസഭ പുസ്തകോത്സവ വേദി 5ൽ വച്ച് പ്രൊഫസർ ശ്രീ ജോർജ് ഓണക്കൂർ ഡോക്ടർ സിന്ധു സി ഉണ്ണിക്ക് നൽകി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ ശ്രീ ആകാശ് പ്രൊഫസർ എം ചന്ദ്രബാബു ശ്രീ സുരേന്ദ്രൻ എം ബി, അഡ്വക്കേറ്റ് അനന്തു മോഹൻ പി, ശ്രീ ആർ മണികണ്ഠൻ പിള്ള എന്നിവർ പങ്കെടുത്തു. ഉണ്ണി ആറ്റിങ്ങൽ മറുമൊഴി പറഞ്ഞു.

