ഈമാസം 7ന് വൈകിട്ട് 6ന് തൈക്കാട് ഗണേശം ഓഡിറ്റോറിയത്തിലാണ് നാടകം അരങ്ങേറുക. റഷ്യന്‍-അമേരിക്കന്‍ എഴുത്തുകാരിയായ എലന.ഒ. ലബദേവയുടെ യഥാര്‍ത്ഥ കഥയയെ തിയേറ്റര്‍ പ്രവര്‍ത്തകയും നടിയും സംവിധായികയും നര്‍ത്തകിയും ദേശീയ അവാര്‍ഡ് ജേതാവുമായ അദ്രുജ പണിക്കര്‍ തിരക്കഥ നിര്‍വഹിച്ച്, വരികള്‍ രചിച്ച് സംവിധാനം ചെയ്യുന്നു. ആസ്റ്റ് ഗെറോണ്‍ എന്ന നാടകമാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രമുഖരായ തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ അണിനിരക്കുന്ന ഈ നാടകം വെറുമൊരു നാടകാനുഭവമല്ല നമുക്കു സമ്മാനിക്കുന്നത്. സാധാരണ നമ്മള്‍ കാണാറുള്ള ഡാന്‍സ്-ഡ്രാമ കണ്‍സപ്റ്റുകള്‍ക്കപ്പുറത്ത് ഒരു ഫാന്റസി സ്റ്റോറി, അതായത് വ്യത്യസ്തമായ ഹോളിവുഡ് സിനിമപോലൊരു അനുഭവമാണ് ആസ്റ്റ് ഗെറോണ്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക. ഒരു ജെന്ററിനപ്പുറമുള്ള സ്‌നേഹമാണ് പ്രമേയം. ലൗ എബൗവ് ജെന്റര്‍ അടിസ്ഥാനമാക്കിയുള്ള കഥയാണിത്. ന്യൂഡല്‍ഹിയിലെ തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് കം ഡാന്‍സറായ വിക്കി ഭാരതീയ, ബംഗളൂരുവി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് വിനു.പി. വര്‍മ, ഏഴാം സൂര്യന്‍, അര്‍ദ്ധനാരി തുടങ്ങിയ സിനിമകളില്‍ നായികാ കഥാപാത്രം അവതരിപ്പിച്ച മഹാലക്ഷ്മി സര്‍വേശ്വരന്‍, നര്‍ത്തകി ഷ്യാമ, ദേവേഷ്, അദ്രുജ പണിക്കര്‍ തുടങ്ങി നിരവധി പ്രമുഖരായ താരങ്ങളാണ് ഈ നാടകത്തില്‍ അഭിനയിക്കുന്നത്.
നാടകത്തിന്റെ അവതരണത്തിനു മുന്നോടിയായി ആസ്റ്റ് ഗെറോണ്‍ എന്ന നാടകത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തക്കരും തലസ്ഥാനത്തെ മാധ്യമങ്ങളെ കാണാനെത്തുന്നു. ഈമാസം 5ന് രാവിലെ 11.30ന് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ ഇവരെല്ലാവരും അണിനിരക്കും. എല്ലാ മാധ്യമ പ്രവര്‍ത്തകരെയും ഈ പ്രസ്മീറ്റിലേക്ക് സ്വാഗതം ചെയ്യുന്നു.
വിശദ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും: 9995089117 (ബിജിത്ത് വിജയന്‍, പിആര്‍ഒ) എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

