ബജറ്റില്‍ നികുതിയും സെസും വര്‍ധിപ്പിച്ചതു കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ ക്ഷേമത്തിനും വേണ്ടിയാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സമാനതകളില്ലാത്ത പ്രതിസന്ധി മൂലമാണ് ഇന്ധന സെസ് ഏര്‍പ്പെടുത്തേണ്ടി വന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിക്കു കാരണം കേന്ദ്ര സര്‍ക്കാരാണ്. ധനമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു. നികുതിയും സെസ്സും കൂട്ടിയ സാഹചര്യം ജനങ്ങള്‍ക്കു ബോധ്യപ്പെടുമെന്നും സെസ് കൂട്ടിയതിനെ പര്‍വ്വതീകരിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.