വെള്ളായണി ശ്രീ വിദ്യാധിരാജ ഹോമിയോപതി മെഡിക്കല്‍ കോളേജിന്റെ 2022-23 വര്‍ഷത്തെ ബിഎച്ച്എംഎസ് ബാച്ചിന്റെ ഉദ്ഘാടനം കോളേജ് മാനേജര്‍ ഡോ. ആര്. അജയകുമാര്‍ എംഡി ഡിഎം ഫെബ്രുവരി 20ന് രാവിലെ കോളേജ് സെമിനാര്‍ ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം ഹോമിയോപതിയുടെ സാധ്യതകളെക്കുറിച്ചും ശ്രീ വിദ്യാധിരാജ ഹോമിയോപതി മെഡിക്കല്‍ കോളേജിന്റെ പഠന രീതികളെക്കുറിച്ചും ഡോ. ആര്. അജയകുമാര്‍ സംസാരിച്ചു.
ഉദ്ഘാടന ചടങ്ങില്‍ കോളേജ് പ്രിന്‍സിപല്‍ ഡോ. ശാലിനി ജി ഉണ്ണിത്താന്, കോളേജ് സീനിയര്‍ സൂപ്രണ്ട് സായി പ്രസാദ്, വൈസ് പ്രിന്‍സിപല്‍ ഡോ. ഉഷ ജി, സ്റ്റുഡിന്റ് സ്റ്റാഫ് ഉപദേഷ്ടാവ് ഡോ. ലീബ മേരി ജോഷ്വ, പിടിഎ അംഗം ഡോ. സരീഷ്, കോളേജ് യൂണിയന് ചെയര്മാന് വിശാല്‍ അരവിന്ദ്, കോളേജ് യൂണിയന് ജനറല്‍ സെക്രട്ടറി ആമിന നഹ്ല എന്നിവരും സംസാരിച്ചു.
ഉദ്ഘാടന ചടങ്ങില്‍ നവാഗതരായ വിദ്യാര്‍ത്ഥികളോടൊപ്പം കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികളും, അധ്യാപകരും സംബന്ധിച്ചു. ഇക്കുറി കേരളത്തിനു പുറത്തു നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ ശ്രീ വിദ്യാധിരാജ ഹോമിയോപതി മെഡിക്കല്‍ കോളേജില്‍ അഡ്മിഷന് നേടിയിട്ടുണ്ട്.