- പെട്രോൾ, ഡീസൽ സെസ്സ് പിൻവലിക്കുക.
- വെള്ളക്കരം വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കുക.
- നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക.
എന്നീ ആവിശ്യങ്ങളുമായി തിരുവനന്തപുരം ഡിസ്ട്രിക്റ്റ് മോട്ടോർ ഡ്രൈവേഴ്‌സ് & ഇൻജിനിയറിങ് വർക്ക് ഷോപ്പ് വർക്കേഴ്‌സ് കോൺഗ്രസ്സ് ( INTUC ) നേതൃത്വത്തിൽ ഓട്ടോറിക്ഷാ തൊഴിലാളികൾ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും കെ. പി. സി. സി. ജനറൽ സെക്രട്ടറി റ്റി. യൂ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുൻ എം. എൽ. എ. അഡ്വ. റ്റി. ശരത്ചന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ചാല സുധാകരൻ, ജില്ലാ സെക്രട്ടറി വലിയവിള മോഹനൻ തമ്പി, റ്റി. പി. പ്രസാദ്, എന്നിവരും പങ്കെടുത്തു.