ഏപ്രില്‍ 18, 19, 20 ദിവസങ്ങളിൽ വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ -ആകാശം നാടക ശിൽപ്പശാല

തിരുവനന്തപുരം : കളം തീയേറ്റർ ആൻ്റ് റപ്രട്ടറിയുടേയും വൈലോപ്പിള്ളി സംസ്കൃതി ഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ നാടക സംഘടിപ്പിക്കുന്നു. ഛായാമുഖിയ്ക്കും മകരധ്വജനും ശേഷം പ്രശാന്ത് നാരായണന്‍ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ നാടകമായ ആകാശത്തിന്‍റെ പരിശീലനത്തിന്‍റെ ഭാഗമാണ് ശില്പശാല. ഏപ്രില്‍ 18, 19, 20 ദിവസങ്ങളിൽ വൈലോപ്പിള്ളി സംസ്കൃതി ഭവനിലാണ് ശിൽപ്പശാല നടക്കുന്നത്. ഗ്രാൻ്റ്മാസ്റ്റർ ജി.എസ് പ്രദീപ് (വൈസ് ചെയർമാൻ, വൈലോപ്പിള്ളി സംസ്കൃതിഭവൻ) അദ്ധ്യക്ഷതവഹിക്കുന്ന പരിപാടി പ്രമുഖ നാടക പ്രവർത്തകൻ ടി. എം. എബ്രഹാം 18 ന് രാവിലെ 10 ന് ഉദ്ഘാടനം നിർവ്വഹിക്കും. തുടര്‍ന്ന് മൂന്ന് ദിവസങ്ങളിലായി പ്രേം പ്രകാശ് ലൂയിസ് (നാടകനടൻ), സുധി ദേവായാനി (നാടകസംവിധായിക), നൂറനാട് സുകു (നാടകകൃത്ത്, സംവിധായകൻ), അലക്സ് (നാടക സംവിധായകൻ), ജയിംസ് ജോസഫ് (സംവിധായകൻ), ശ്രീജിത്ത് രമണൻ (നാടകസംവിധായകൻ, നടൻ, അദ്ധ്യാപകൻ സ്കൂൾ ഓഫ് ഡ്രാമ തൃശ്ശൂർ ), നൂറനാട് സുകു, പ്രശാന്ത് നാരായണൻ തുടങ്ങിയവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും. നടനും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കും. സമാപനസമ്മേളനത്തില്‍ കല സാവിത്രി, ആനി ജോണ്‍സണ്‍ എന്നിവരും പങ്കെടുക്കും

error: Content is protected !!