പന്ത്രണ്ടാം ക്ലാസില്‍ പരീക്ഷ എഴുതിയ 187 പേരില്‍ 168 പേര്‍ ഡിസ്റ്റിംഗ്ഷനും 19 പേര്‍ ഫസ്റ്റ് ക്ലാസും നേടി 100 ശതമാനം വിജയത്തോടെ തുടര്‍ച്ചയായി പതിമൂന്നാമത്തെ ബാച്ചിലും കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂള്‍ മികവാര്‍ന്ന വിജയം ആവര്‍ത്തിച്ചു. സെയ്ദ ഹാദി ഹ്യുമാനിറ്റീസില്‍ 495 മാര്‍ക്കോടെ ദേശീയതലത്തില്‍ അഞ്ചാം റാങ്കും ഹിബാ പാര്‍വിണ്‍ എ. സയന്‍സില്‍ 491 മാര്‍ക്കോടെ ഒന്‍പതാം റാങ്കും ആവണി ഹ്യുമാനിറ്റീസില്‍ 489 മാര്‍ക്ക് നേടി പതിനൊന്നാം റാങ്കും നിധി ട്രേസ മനോജ് കൊമേഴ്‌സില്‍ 484 മാര്‍ക്കുമായി ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിന്റെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ പങ്കുവച്ചു. 61 കുട്ടികള്‍ 450 ലേറെ മാര്‍ക്കുമായി വിജയിച്ചവരില്‍ 22 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്ണും 95 ശതമാനത്തിന് മുകളില്‍ മാര്‍ക്കും നേടിയതിലൂടെ ജ്യോതിസിന്റെ പന്ത്രണ്ടാം ക്ലാസ് വിജയത്തിന് മാറ്റുകൂടി.