മേയ് 12, 13,14 തീയതികളിൽ ഷിംല കാൽപനി GBടട സ്കൂളിൽ വച്ച് നടന്ന 6-മത് ദേശിയ റോളർനെറ്റഡ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ഓവറോൾ കീരീടം നേടി. ഹിമാചൽ വിദ്യാഭ്യാസ ഡയറക്ടർ, ജോയിൻ ഡയറക്ടർ, കായിക ഡയറക്ടര്‍ എന്നിവര്‍ ചേർന്ന് മത്സരം നിയന്ത്രിച്ചു. സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളം ഒന്നാം സ്ഥാനത്ത് എത്തി സ്വർണ്ണ മെഡൽ വാരികൂട്ടി. കർണ്ണാടക രണ്ടാം സ്ഥാനവും, ആസ്സാo മൂന്നാം സ്ഥാനവും നേടി.പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം കേരളം നേടിയപ്പോൾ രണ്ടാം സ്ഥാനം ജമ്മു കാശ്മീരും മൂന്നാം സ്ഥാനം രാജസ്ഥാനും നേടി. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം കേരളം നേടി. രണ്ടാം സ്ഥാനം തമിഴ്നാടും മൂന്നാം സ്ഥാനം ഹരിയാനയും നേടി. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം ജമ്മു കാശ്മീരും രണ്ടാം സ്ഥാനം കേരളവും മൂന്നാം സ്ഥാനം രാജസ്ഥാനും നേടി.
ഓവറോൾ കിരിടം നേടി നമ്മുടെ ചുണ കുട്ടികൾ കേരളത്തിന്റെ അഭിമാനമായി.
no images were found