ഹയര്‍സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനം : വേക്കന്‍സി സീറ്റുകളിലെ പ്രവേശനം

വിവിധ അലോട്ട്‌മെന്‍റുകളില്‍ അപേക്ഷിച്ചിട്ടും നാളിതുവരെ അലോട്ട്മെന്‍റ്‌ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക്‌ നിലവിലുള്ള വേക്കന്‍സിയില്‍ പ്രവേശനം നേടുന്നതിനായി 2028 ആഗസ്ത്‌ 19 മുതല്‍ ആഗസ്ത്‌ 20 ന്‌ വൈകിട്ട്‌ 4 മണി വരെ അപേക്ഷ സമര്‍പ്പിക്കാം. എന്നാല്‍ നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക്‌ അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല. കൂടാതെ മുന്‍ അലോട്ട്‌മെന്‍റുകളില്‍ നോണ്‍-ജോയിനിങ്‌ ആയവര്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങിയവര്‍ എന്നിവര്‍ക്കും അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല.നിലവിലുള്ള വേക്കന്‍സി അഡ്മിഷന്‍ വെബ്സൈറ്റായ www.hscap.kerala.gov.in -ല്‍ 2023 ആഗസ്ത്‌ 159 ന്‌ രാവിലെ 9 മണിക്ക്‌ പ്രസിദ്ധീകരിക്കുന്നതാണ്‌. പ്രസ്തുത വേക്കന്‍സിയില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ കാന്‍ഡിഡേറ്റ്‌ ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയില്‍ പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സികള്‍ക്കനുസ്ൃതമായി എത്ര സ്കൂള്‍/കോഴ്സുകൾ വേണമെങ്കിലും ഓപ്ഷനായി ഉള്‍പ്പെടുത്താവുന്നതാണ്‌. വിശദ നിര്‍ദ്ദേശങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍ വേക്കന്‍സി പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം ലഭ്യമാകുന്നതാണ്‌.

error: Content is protected !!