രജത ജൂബിലി ആഘോഷം സമാപിച്ചു

കൊല്ലം ഓക്സ്ഫോർഡ് സ്കൂളിൽ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും വാർഷികോത്സവം സംഘടിപ്പിച്ചു. ഡിസംബർ 21 ശനിയാഴ്ച സ്കൂൾ അങ്കണത്തിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ ബദറുദ്ദീൻ, എൻ കെ പ്രേമചന്ദ്രൻ എം പി തുടങ്ങിയവർ മുഖ്യാതിഥികളായി. സ്കൂൾ മാനേജർ ഷാനവാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ സമ്മാനദാനം ചടങ്ങിൽ നിർവഹിച്ചു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു

error: Content is protected !!