Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • പശുക്കള്‍ക്കായി ഹൈടെക് ഗോശാല; ആറ് കോടി ചെലവില്‍ ഗുരുവായൂരില്‍
    , ,

    പശുക്കള്‍ക്കായി ഹൈടെക് ഗോശാല; ആറ് കോടി ചെലവില്‍ ഗുരുവായൂരില്‍

    ഗുരുവായൂർ: കണ്ണന്റെ പശുക്കള്‍ക്ക് ഇനി പുതിയ താവളം ഒരുങ്ങുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ പശുക്കള്‍ക്കായി ഒരുങ്ങുന്നത് ഹൈടെക് ഗോശാല.10,000 ചതുരശ്രയടിയില്‍ 6 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്. പുതുക്കോട്ട ശ്രീമാണിക്യം ട്രസ്റ്റാണ് വഴിപാടായി കെട്ടിടം നിർമിച്ചു സമർപ്പിച്ചത്. 3 നിലകളിലായി 60 പശുക്കളെ പരിചരിക്കാനുള്ള എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഉണ്ട്. എപ്പോഴും കുടിവെള്ളം ലഭിക്കുന്നതിനുള്ള സംവിധാനം, ലിഫ്റ്റ്, റാംപ്, ചാണകവും മൂത്രവും ശേഖരിക്കാൻ ഓട്ടമാറ്റിക് സംവിധാനം, സ്റ്റോർ, ഡോക്ടർമാർക്കും ജീവനക്കാർക്കുമുള്ള മുറി എന്നിവ ഒരുക്കിയിട്ടുണ്ട്.…

    Continue Reading

  • ഓപ്പറേഷന്‍ ഡി-ഹണ്ട്: 123 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
    , , , ,

    ഓപ്പറേഷന്‍ ഡി-ഹണ്ട്: 123 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

    ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍16) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2134 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 118 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 123 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.005 കി.ഗ്രാം), കഞ്ചാവ് (0.358 കി.ഗ്രാം), കഞ്ചാവ് ബീഡി (82 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ…

    Continue Reading

  • മുതലപ്പൊഴി മത്സ്യബന്ധനം: മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത ശ്രമം: മന്ത്രി വി ശിവൻകുട്ടി
    , ,

    മുതലപ്പൊഴി മത്സ്യബന്ധനം: മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത ശ്രമം: മന്ത്രി വി ശിവൻകുട്ടി

    മുതലപ്പൊഴി മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത ശ്രമമെന്നു പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊഴി മുറിക്കുന്നത് സംബന്ധിച്ച് മന്ത്രിമാർ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനം ആയതാണ്. നിലവിൽ മണൽ അടിഞ്ഞ് മത്സ്യബന്ധനത്തിന് തടസം നേരിടുന്ന സാഹചര്യമാണ് ഉള്ളത്. ലഭ്യമായ ഡ്രഡ്ജറും വലിയ ജെ സി ബികളും ഉപയോഗിച്ച് മണൽ നീക്കുന്ന പ്രവർത്തനങ്ങൾ നടക്കുകയാണ്. കണ്ണൂരിൽ നിന്നുള്ള വലിയ ഡ്രഡ്ജർ സമുദ്ര മാർഗം എത്തിക്കാനുള്ള നടപടികൾ നടന്നു വരുന്നു. പൊഴി മുറിച്ചില്ലെങ്കിൽ സമുദ്ര നിരപ്പിൽ…

    Continue Reading

  • പൂജപ്പുര-ജഗതി റോഡിൽ നിയന്ത്രണം വിട്ട കാർ കെഎസ്ആര്‍ടിസി ബസിലിടിച്ച് രണ്ട് പേർക്ക് പരിക്ക്
    , , ,

    പൂജപ്പുര-ജഗതി റോഡിൽ നിയന്ത്രണം വിട്ട കാർ കെഎസ്ആര്‍ടിസി ബസിലിടിച്ച് രണ്ട് പേർക്ക് പരിക്ക്

    വെള്ളറടഫാസ്റ്റ് ബസ് ജഗതി പാലം കഴിഞ്ഞ് പൂജപ്പുര എത്തുന്നതിനു മുൻപാണ് അപകടം സംഭവിച്ചത്. യാത്രക്കാരുമായി വന്ന ബസിൽ പൂജപ്പുരയിൽ നിന്നും ജഗതയിലേക്ക് അമിത വേഗത്തിൽ എത്തിയ കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് വലതുവശത്തേക്ക് പാഞ്ഞുകയറി ബസിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കാർ യാത്രക്കാരായ 2പേർക്കാണ് പരിക്ക് പറ്റിയത്. ഇവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ബസ് യാത്രക്കാരിയായ ഒരു സ്ത്രീക്കും പരിക്കുണ്ട്.

    Continue Reading

  • പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഭിന്നശേഷി കോർപ്പറേഷൻ ജീവനക്കാരുടെ വിഹിതം
    , ,

    പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഭിന്നശേഷി കോർപ്പറേഷൻ ജീവനക്കാരുടെ വിഹിതം

    വയനാട് ദുരന്തപശ്ചാത്തലത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ ജീവനക്കാരുടെ വിഹിതമായി സംഭാവന നൽകുന്ന 1,42,927/- രൂപയുടെ (ഒരു ലക്ഷത്തി നാല്പത്തിരണ്ടായിരത്തി തൊള്ളായിരത്തി ഇരുപത്തിയേഴ് രൂപ) ചെക്ക് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിന് ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വക്കേറ്റ് ജയ ഡാളി എം.വി, മാനേജിംഗ് ഡയറക്ടർ കെ. മൊയ്തീൻകുട്ടി, ജീവനക്കാരുടെ പ്രതിനിധി ജോയി.പി.ദാസ് എന്നിവർ ചേർന്ന് ചേമ്പറിൽ വെച്ച് കൈമാറി.

    Continue Reading

  • അന്തർദേശീയ തലങ്ങളിൽ മലയാള സിനിമയുടെ സാന്നിധ്യമറിയിച്ച സംവിധായകനാണ് ഷാജി എൻ കരുൺ: മുഖ്യമന്ത്രി
    , , , ,

    അന്തർദേശീയ തലങ്ങളിൽ മലയാള സിനിമയുടെ സാന്നിധ്യമറിയിച്ച സംവിധായകനാണ് ഷാജി എൻ കരുൺ: മുഖ്യമന്ത്രി

    സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു. ദേശീയ അന്തർദേശീയ തലങ്ങളിൽ മലയാള സിനിമയുടെ സാന്നിധ്യമറിയിച്ച സംവിധായകനും ഛായാഗ്രാഹകനുമാണ് ഷാജി എൻ കരുണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചലച്ചിത്രകലയെ ചിത്ര കലയുമായി സന്നിവേശിപ്പിക്കുന്ന മനോഹരമായ ഫ്രെയിമുകൾ ഷാജി എൻ കരുണിന്റെ പ്രത്യേകതയാണ്. അടിയന്തരാവസ്ഥ കാലത്ത് പോലീസ് കസ്റ്റഡിയിൽ കാണാതായ മകനെ തേടി അലയുന്ന വയോധികന്റെ ഹൃദയഭേദകമായ കഥ അദ്ദേഹം പിറവിയിലൂടെ…

    Continue Reading

  • കണി ഓർമ്മകൾ വിഷു മ്യൂസിക്കൽ ആൽബം റിലീസ്
    , , ,

    കണി ഓർമ്മകൾ വിഷു മ്യൂസിക്കൽ ആൽബം റിലീസ്

    ഈ വിഷുദിനത്തിൽ ശ്രീകൃഷ്ണ ഭഗവാനെ സ്തുതിച്ചു കൊണ്ട് ഹംസധ്വനി പ്രൊഡക്ഷൻസ് അണിയിച്ചൊരുക്കിയ “കണി ഓർമ്മകൾ” എന്ന മ്യൂസിക്കൽ ആൽബം റിലീസ് ആയി. വിഷു ദിനത്തിൽ മക്കളുടെ സാമീപ്യം ആഗ്രഹിക്കാത്ത അമ്മമാരുണ്ടാകില്ലല്ലോ.. ആ അമ്മമാർക്ക് വേണ്ടി ഹംസധ്വനി പ്രൊഡക്ഷൻസിൻ്റെ വിഷു കണി. ഗാനരചന – കല്യാണി ശ്രീനാഥ്സംഗീതം – ശ്രീനാഥ് എസ് വിജയ്ആലാപനം – മായ അഭിനേതാക്കൾ – ഹംസധ്വനി, ശ്രദ്ധ വി കുമാർ, അനാമിക, സിന്ധുജ, സരിത, കലാമണ്ഡലം വിചിത്ര പല്ലിക്കണ്ടി എന്നിവരാണ്… ആൽബം സംവിധാനം ചെയ്തിരിക്കുന്നത്…

    Continue Reading

  • കളക്‌ടർമാർക്ക് അന്വേഷണം നടത്താം; വഖഫ് സ്വത്തുക്കളിൽ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതി
    , ,

    കളക്‌ടർമാർക്ക് അന്വേഷണം നടത്താം; വഖഫ് സ്വത്തുക്കളിൽ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതി

    ഉപയോഗം വഴിയോ കോടതി ഉത്തരവ് പ്രകാരമോ വഖഫ് ആയ സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുതെന്ന് സുപ്രീം കോടതി. വഖഫ് സ്വത്തുക്കൾ അതല്ലാതാക്കരുതെന്നാണ് ഇടക്കാല ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കുന്നത്. വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം കേൾക്കുകയാണ് കോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, പി വി സഞ്ജയ് കുമാർ, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. വഖഫ് കൗൺസിലിൽ എക്‌‌സ് ഒഫീഷ്യോ അംഗങ്ങൾ ഒഴികെയുള്ളവർ മുസ്ളീങ്ങൾ തന്നെയാകണം. കളക്‌ടർമാർക്ക് വഖഫ് ഭൂമികളിൽ അന്വേഷണം നടത്താം.…

    Continue Reading

  • ഫിമാറ്റിനു കൊച്ചിയിൽ തുടക്കമായി
    , , ,

    ഫിമാറ്റിനു കൊച്ചിയിൽ തുടക്കമായി

    മലയാള ചലച്ചിത്ര സംഗീത സംവിധായക യൂണിയനായ ഫെമു (FEMU) നേതൃത്വം നൽകുന്ന ഫെമു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആൻ്റ് ടെക്നോളജി (Femu Institute of Music and Technology) എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കൊച്ചിയിൽ നടന്നു. സൗണ്ട് റെക്കോർഡിംഗ് സാങ്കേതിക പരിജ്ഞാനം വളർത്തുക , സംഗീത സംവിധായകർക്ക് പ്രോഗ്രാമിംഗ് പഠിക്കുവാനുള്ള അവസരം ഒരുക്കുക, എന്നിങ്ങനെയുള്ള ഉദ്ദേശങ്ങളോടെയാണ് ഫിമാറ്റ് (FIMAT ) പ്രവർത്തനം ആരംഭിക്കുന്നത്. കൊച്ചി വൈഎംസിഎ ഹാളിൽ നടന്ന ചടങ്ങിൽ ഫെഫ്ക്ക ജനറൽ സെക്രട്ടറി…

    Continue Reading

  • ക്യാപ്റ്റൻ്റെ മികവിൽ ആദ്യ വിജയം കുറിച്ച് ട്രിവാൺഡ്രം റോയൽസ്
    , , , ,

    ക്യാപ്റ്റൻ്റെ മികവിൽ ആദ്യ വിജയം കുറിച്ച് ട്രിവാൺഡ്രം റോയൽസ്

    കോടിയേരി ബാലകൃഷ്ണൻ വനിത കെ സി എ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ ആദ്യ വിജയവുമായി അദാനി ട്രിവാൺഡ്രം റോയൽസ്. ക്യാപ്റ്റൻ സജന സജീവൻ്റെ ഓൾറൗണ്ട് മികവാണ് ടീമിന് വിജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത തൃശൂ‍‍ർ ടൈറ്റൻസിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസ് സജനയുടെ മികവിൽ ലക്ഷ്യത്തിലെത്തി. ആദ്യ ബാറ്റ് ചെയ്ത തൃശൂരിൻ്റെ പി ആ‍ർ വൈഷ്ണയെ പുറത്താക്കി തക‍ർച്ചയ്ക്ക് തുടക്കമിട്ട് സജനയായിരുന്നു.…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!