Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മത വിഭാഗങ്ങളിലൂടയുള്ളൊരു സഞ്ചാരം… ഹിമുക്രി ഏപ്രിൽ 25-ന്
    , , , ,

    ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മത വിഭാഗങ്ങളിലൂടയുള്ളൊരു സഞ്ചാരം… ഹിമുക്രി ഏപ്രിൽ 25-ന്

    ഞാറള്ളൂർ ഗ്രാമത്തിലെ റിട്ടേയ്ഡ് വൈദ്യുതി വകുപ്പ് ഉദ്യേഗസ്ഥനായ ബാലൻപിള്ളയുടെയും ഭവാനിയമ്മയുടെയും മകനായ മനോജിൻ്റെ ജീവിതത്തിലേക്ക് വ്യത്യസ്ഥ സാഹചര്യങ്ങളിൽ കടന്നു വരുന്ന വ്യത്യസ്ഥ മതസ്ഥരായ മൂന്ന് പെൺകുട്ടികളും തുടർന്നുണ്ടാകുന്ന രസകരങ്ങളായ സംഭവവികാസങ്ങളും പ്രമേയമാക്കുന്ന ചിത്രം “ഹിമുക്രി”ഏപ്രിൽ 25 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു. എക്സ് ആൻഡ് എക്സ് ക്രിയേഷൻസിന്റെ ബാനറിൽ ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവർ ചേർന്നു നിർമ്മിച്ച് നവാഗതനായ പി കെ ബിനു വർഗ്ഗീസ് സംവിധാനം ചെയ്യുന്നു. പുതുമുഖം അരുൺ ദയാനന്ദ് നായക കഥാപാത്രമായ മനോജിനെ അവതരിപ്പിക്കുമ്പോൾ…

    Continue Reading

  • 24-മത് രാമു കാര്യാട്ട് അവാർഡ് പ്രഖ്യാപിച്ചു
    , , , ,

    24-മത് രാമു കാര്യാട്ട് അവാർഡ് പ്രഖ്യാപിച്ചു

    പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിന്റെ ഓർമ്മയ്ക്കായ് ചലച്ചിത്ര കലാകാരന്മാർക്കുള്ള ഈ വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള ഇരുപത്തിനാലാമത് രാമു കാര്യാട്ട് അവാഡ് പ്രശസ്ത നടൻആസിഫ് അലി അർഹനായി.പാൻ ഇന്ത്യൻ താരമായി ഉണ്ണി മുകുന്ദനെയും മികച്ച നടിയായി അപർണ ബാലമുരളിയെയും തിരഞ്ഞെടുത്തു. ജഗദീഷ്, ഇന്ദ്രൻസ്, വിജയ രാഘവൻ, ജോജു ജോർജ്, ഷറഫുദ്ദീൻ, അർജ്ജുൻ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, രാജേഷ് മാധവൻ, ആൻസൺ പോൾ, അഭിമന്യു തിലകൻ, ഇഷാൻ, ഷെരീഫ് മുഹമ്മദ്, ഡെബ്സി, ഫ്രെയ, ആയ, നിർമ്മാതാവ് ജോബി…

    Continue Reading

  • ആശ സമര നേതാക്കൾക്ക് വിഷുക്കൈനീട്ടം എത്തി
    , , ,

    ആശ സമര നേതാക്കൾക്ക് വിഷുക്കൈനീട്ടം എത്തി

    തിരുവനന്തപുരം: കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദൻ, ജനറൽ സെക്രട്ടറി എം.എ ബിന്ദു എന്നിവർക്കാണ് തപാലിൽ വിഷുക്കൈനീട്ടം ലഭിച്ചത്. സമരപന്തൽ, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയച്ചിരിക്കുന്ന ആൾ എ. ഭാസ്കരൻ നായർ,  പെൻഷനർ എന്നാണ് സ്വന്തം വിലാസം രേഖപ്പെടുത്തിയിരിക്കുന്നത്. 1001 രൂപ എന്നാണ് കവറിന് പുറത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.

    Continue Reading

  • സ്കൂൾബസാർ ഏപ്രിൽ 23 മുതൽ തൈക്കാട് പോലീസ് ഗ്രൗണ്ടിൽ
    , , ,

    സ്കൂൾബസാർ ഏപ്രിൽ 23 മുതൽ തൈക്കാട് പോലീസ് ഗ്രൗണ്ടിൽ

    പോലീസ് സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ടു വർഷമായി ബേക്കറി ജംഗ്ഷനിലെ ശ്രീധന്യ ബിൽഡിംഗിൽ നടത്തിയിരുന്ന  കേരളത്തിലെ ഏറ്റവും വലിയ പഠനോപകരണ വിപണന മേളയായ *സ്കൂൾ ബസാർ* 2025 ഏപ്രിൽ 23 മുതൽ വിപുലമായ രീതിയിൽ തൈക്കാട് പോലീസ് ഗ്രൗണ്ടിൽ ആരംഭിക്കുന്നു. പ്രമുഖ ബ്രാൻഡുകളുടെനോട്ടുബുക്കുകൾ, സ്കൂൾ ബാഗുകൾ, ഷൂസുകൾ, യൂണിഫോമുകൾ പഠനോപകരണങ്ങൾ എല്ലാം ഒരു കുടക്കീഴിൽ. വിപുലമായ ശേഖരവും മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവുമായി സ്കൂൾ ബസാർ കൂടുതൽ ആകർഷകമായ ഓഫറുകളുമായി ഇത്തവണ നിങ്ങളുടെ മുന്നിലെത്തുന്നു.

    Continue Reading

  • മ്യൂസിക് പ്രോഗ്രാമർ ആകാൻ ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയൻ അവസരമൊരുക്കുന്നു
    , , , ,

    മ്യൂസിക് പ്രോഗ്രാമർ ആകാൻ ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയൻ അവസരമൊരുക്കുന്നു

    മലയാള ചലച്ചിത്ര സംഗീത സംവിധായകരുടെ യൂണിയനായ ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയൻ ഫെമുവിൻ്റെ (  FEMU ) പുതിയ ചുവടുവെപ്പാണ് ഫിമാറ്റ് (FIMAT ).    സംഗീത/സൗണ്ട് റെക്കോർഡിങ് പഠിക്കണം എന്നാഗ്രഹിക്കുന്നവർക്കായി ( പ്രായഭേദമന്യേ ) ഫെമു വിഭാവനം ചെയ്തു  പ്രവർത്തനമാരംഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്  ഫെമു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആൻ്റ് ടെക്നോളജി ( FIMAT ) . ശബ്ദ ലേഖനത്തിലും ശബ്ദ മിശ്രണത്തിലും, മ്യൂസിക് പ്രോഗ്രാമിങ്ങിലും സാങ്കേതിക തികവുള്ള പുതുതലമുറയെ വളർത്തിയെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ റെക്കോർഡിങ്…

    Continue Reading

  • അയ്യപ്പഭക്തർക്ക് ഭക്ഷ്യവിഷബാധയേറ്റു: പമ്പയിലെ ഹോട്ടൽ അടച്ചു പൂട്ടിച്ചു
    , , , , ,

    അയ്യപ്പഭക്തർക്ക് ഭക്ഷ്യവിഷബാധയേറ്റു: പമ്പയിലെ ഹോട്ടൽ അടച്ചു പൂട്ടിച്ചു

    ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തരിൽ പത്തോളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ് സന്നിധാനം ആശുപത്രിയിൽ ചികിത്സ തേടിയ സംഭവത്തെ തുടർന്ന്, പമ്പയിലെ ഹോട്ടൽ പമ്പ ഡ്യൂട്ടി മജിസ്‌ട്രെറ്റിന്റെ നേതൃത്വത്തിൽ പൂട്ടിച്ചു. പമ്പ ത്രിവേണി മണപ്പുറത്ത് പ്രവർത്തിച്ചുവരുന്ന കോഫീ ലാൻഡ് ഹോട്ടലാണ് പോലീസിന്റെ സഹായത്തോടെ ഇന്ന് ഉച്ചയോടെ പൂട്ടിച്ചത്. കൊല്ലം ശൂരനാട് നോർത്ത് വല്ല്യത്ത് വീട്ടിൽ ഓമനക്കുട്ടന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ. ഇന്നും ഇന്നലെയുമായി ഈ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച പത്തോളം അയ്യപ്പഭക്തരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്. ഇതിനെ തുടർന്ന്…

    Continue Reading

  • AKPA നോർത്ത് മേഖലയുടെ ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു
    , , ,

    AKPA നോർത്ത് മേഖലയുടെ ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു

    ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവനന്തപുരം നോർത്ത് മേഖലയുടെ ആഭിമുഖ്യത്തിൽ AKPA സ്ഥാപകനേതാവ് ജോസഫ് ചെറിയാൻ അനുസ്മരണവും 2025 വർഷത്തെ ഐഡി കാർഡ് വിതരണവും നടത്തി. ഐഡി കാർഡ് വിതരണ ഉദ്ഘാടനം തിരുവനന്തപുരം ജില്ല പ്രസിഡന്റ് തോപ്പില്‍ പ്രശാന്ത്‌ നിര്‍വഹിച്ചു. തിരുമല എസ് എന്‍ ഡി പി ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി എംഎസ് അനില്‍കുമാര്‍, മേഖല പ്രസിഡന്റ് ഭുവനേന്ദ്രന്‍, മേഖല സെക്രട്ടറി അനില്‍രാജ് എസ്, മേഖല ട്രഷറര്‍ വിനോദ് ദേവു, മേഖല നിരീക്ഷകന്‍ ഡോ…

    Continue Reading

  • പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം സത്യൻ സ്മാരക ഹാളിൽ നടന്നു
    , ,

    പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം സത്യൻ സ്മാരക ഹാളിൽ നടന്നു

    തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മദനൻ റ്റി നാടരുടെ അദ്ധ്യഷതയിൽ കൂടിയ യോഗം മാതാ കോളേജ് മെഡിക്കൽ ടെക്നോളജി ചെയർപേഴ്സൺ ജിജി ജോസഫ്, സമ്മേളനം ഉദ്ഘാടനം ചെയിതു ചെയർമാൻ സക്കീർ പായിപ്ര മുഖ്യ പ്രഭാഷണം, മ്യൂസിയം si ഷെഫിൻ മയക്കുമരുന്നിനു എതിരെ ക്ലാസ് എടുത്തു,കുഞ്ഞുമുഹമ്മദ്‌, ടെസിബെന്നി,സലിംഅബ്ദുൾറെഹുമാൻ,ബഹറിൻ ചാപ്റ്റർ മുഹമ്മദ്‌ ഇറയ്ക്കൽ, സംസ്ഥാന പ്രസിഡന്റ് കുമിൽ നസീർ,സനോജ് ഭാസ്കർ,അബ്ദുള്ള ബീമാപള്ളി, ഷീബ കാട്ടാക്കട, ഉഷാപ്രദീപ്, സുശീല തുടങ്ങിയ പ്രമുഖർ ആശംസകൾ അറിയിച്ചു,, കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരായ മാഹിൻ പാറവിള, റിപ്പോർട്ടർ…

    Continue Reading

  • തെക്കൻ മേഖല പതാക ജാഥയ്ക്ക് കന്യാകുളങ്ങരയിൽ സ്വീകരണം നൽകി
    , ,

    തെക്കൻ മേഖല പതാക ജാഥയ്ക്ക് കന്യാകുളങ്ങരയിൽ സ്വീകരണം നൽകി

    പത്രപ്രവർത്തക യൂണിയൻ(കെ ജെ യു ) സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച്തെക്കൻ മേഖലപതാക ജാഥ തിരുവനന്തപുരം ജില്ലയിൽ കന്യാകുളങ്ങര പ്രദേശത്ത് എത്തിച്ചേർന്നപ്പോൾ കെ ജെ യുനെടുമങ്ങാട് മേഖലാ കമ്മറ്റിയുടെയും, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ കന്യാകുളങ്ങരയിൽ സ്വീകരണം നൽകി. സംസ്ഥാന നേതാക്കളായഅനീഷ് തെങ്ങമം,സനൽ അടൂർ, എം എ ഷാജി, എം സുരേഷ്, ശിവപ്രസാദ്, വിഷ്ണുരാജ്, ബാബു തോമസ് തുടങ്ങിയവർ ജാഥ അംഗങ്ങളായിരുന്നു.കെ ജെ യുനെടുമങ്ങാട് മേഖല പ്രസിഡന്റ് ശശിധരൻ നായർ, സെക്രട്ടറി മൂഴിയിൽ മുഹമ്മദ് ഷിബു,…

    Continue Reading

  • വർഷം മൂന്നര ലക്ഷം യാത്രക്കാരോടെ ടൂറടിച്ച് കോളടിച്ച് ​കെഎസ്ആർടിസി
    , ,

    വർഷം മൂന്നര ലക്ഷം യാത്രക്കാരോടെ ടൂറടിച്ച് കോളടിച്ച് ​കെഎസ്ആർടിസി

    വർഷം മൂന്നരലക്ഷം വിനോദ സഞ്ചാരികൾ, ഊട്ടിയും മൈസൂരുവും ഉൾപ്പെടെ 52 വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ യാത്രകൾ, സംസ്ഥാനത്തെ ഏറ്റവും വലിയ ടൂർ ഓപ്പറേറ്ററായി മാറുകയാണ് കെഎസ്ആർടിസി. കോവിഡിന് പിന്നാലെ മലയാളികളിലുണ്ടായ യാത്രാഭ്രമം മുതലെടുക്കാനും പുതിയൊരു വരുമാനമാർഗത്തിനുംവേണ്ടി 2021 നവംബറിൽ ആരംഭിച്ച ബജറ്റ് ടൂറിസമാണ് ഈ നേട്ടത്തിന് വഴിയൊരുക്കുന്നത്. 2021 നവംബർ മുതൽ 2025 ഫെബ്രുവരി വരെ ബജറ്റ് ടൂറിസത്തിലൂടെ 64.98 കോടി രൂപയുടെ വരുമാനവും ലഭിച്ചു. തമിഴ്നാട്, കർണാടക, ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെസഹകരണത്തോടെ ഇതര സംസ്ഥാനങ്ങളിലെ…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!