BUSINESS

വളര്‍ച്ചയുടെ പുത്തന്‍ കഥകള്‍ രചിച്ച് സ്റ്റോറീസ്; പുതിയ അഞ്ച് ഷോറൂമുകള്‍ തുറക്കുന്നു

കൊച്ചി: ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ലൈഫ്‌സ്റ്റൈല്‍ ഡെസ്റ്റിനേഷനായ സ്‌റ്റോറീസ് കേരളത്തിലും പുറത്തും ബിസിനസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, ബെംഗലൂരു, പൂനെ എന്നിവിടങ്ങളിലായി അഞ്ച് പുതിയ ഷോറൂമുകള്‍ കമ്പനി ആരംഭിക്കുകയാണ്. സ്റ്റോറീസ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കണ്ണൂര്‍ പൊടിക്കുണ്ടില്‍ 28,000 ച.അടി വിസ്തൃതിയുള്ള ഷോറൂം ഒക്ടോ. 26-ന് പ്രവര്‍ത്തനം ആരംഭിക്കും. ബെംഗലൂരു ലുലു ഗ്ലോബല്‍ മാളില്‍ 6500 ച.അടി ഷോറൂം ഒക്ടോബര്‍ 28-നും തിരുവനന്തപുരം ലുലു മാളില്‍ 4,500 ച.അടി ഷോറൂം നവംബര്‍ 10-നും പൂനെ ഫീനിക്‌സ് മാര്‍ക്കറ്റ് സിറ്റിയില്‍ 11,500 ച.അടി ഷോറൂം നവംബര്‍ 25-നും പ്രവര്‍ത്തനം ആരംഭിക്കും. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ 22,000 ച.അടി ഷോറൂം ഡിസംബര്‍ 20-ന് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലാകെ 100 ഷോറൂമുകള്‍ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സ്റ്റോറീസ് ചെയര്‍മാന്‍ ഹാരിസ് കെ.പി അറിയിച്ചു. ചെന്നൈ ഒഎംആര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങള്‍ക്ക് പുറമേ ബെംഗലൂരുവിലും പുതിയ ഷോറൂമുകള്‍ താമസിയാതെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി, കേരളം, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലുള്ള സ്റ്റോറുകളിലൂടെ, ഗുണമേന്മയിലും ഡിസൈനിലും വളരെ വ്യത്യസ്ത ശ്രേണികളിലുള്ള ഫര്‍ണീച്ചറുകളും ഹോം ഡെക്കോര്‍ ഉത്പന്നളും അവതരിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം പകര്‍ന്ന് അവരുടെ പ്രശംസ പിടിച്ചുപറ്റിയ ബ്രാന്‍ഡാണ് സ്റ്റോറീസ് എന്ന് കമ്പനി സ്ഥാപകന്‍ സഹീര്‍ കെ.പി പറഞ്ഞു. കോവിഡാനന്തര സാമ്പത്തിക സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ അഭിരുചിയും ആവശ്യകതയും തിരിച്ചറിഞ്ഞ്, ഉത്പന്ന ശ്രേണിയിലും വിലയിലും വലിയ മാറ്റം വരുത്തിക്കൊണ്ട് ഒരു പുതിയ കാല്‍വെപ്പിന് തുടക്കമിടുകയാണ് സ്റ്റോറീസ് എന്നും അദ്ദേഹം വ്യക്തമാക്കി.

ഫര്‍ണീച്ചറുകള്‍ക്കു പുറമെ ഹോം യൂട്ടിലിറ്റി, ഹോം ഡെക്കോര്‍, ഹോം വെയര്‍ ഉത്പന്നങ്ങള്‍ ഡിസൈനിലും ഗുണമേന്മയിലും ഒരു വിട്ടുവീഴ്ചയും വരുത്താതെ എല്ലാ സാമ്പത്തികശ്രേണിയിലുമുള്ള ഉപഭോക്താക്കള്‍ക്ക് താങ്ങാനാകുന്ന വിലയില്‍ എത്തിക്കുകയാണ് സ്‌റ്റോറീസ്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം കസ്റ്റമൈസ്ഡ് ഫര്‍ണീച്ചറുകള്‍ക്കായി പ്രത്യേക വിഭാഗവും ഒരുക്കിയാണ് സ്റ്റോറീസ് ബിസിനസ് വ്യാപനത്തിന് ഒരുങ്ങിയിരിക്കുന്നതെന്ന് കമ്പനി എംഡി അബ്ദുള്‍ നസീര്‍ കെ.പി വ്യക്തമാക്കി.

ഹോം യൂട്ടിലിറ്റിക്കും ഹോം ഡെക്കറിനും ഹോം വെയറിനും മാത്രമായിട്ടുള്ള 2500 ച.അടി  മുതല്‍ 5000, 10,000, 15,000, 20,000 വരെ വിസ്തൃതിയുള്ള ഷോറൂമുകളും കമ്പനി വിഭാവനം ചെയ്യുന്നുണ്ട്. ഇതിന് പുറമേ സ്റ്റോറീസ് ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് തന്നെ ഓണ്‍ലൈനില്‍ വാങ്ങാനായി ഇ-കൊമേഴ്‌സ് മേഖലയിലും (https://www.storieshomes.com/) വന്‍ നിക്ഷേപമാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. കേരളമെന്ന കൊച്ചു സംസ്ഥാനത്തുനിന്നും പിറവിയെടുത്ത് ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് വന്‍ സംഭാവന നല്‍കുന്ന ഒരു ബിസിനസ് വ്യാപനമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ചെയര്‍മാന്‍ ഹാരിസ് കെ.പി പറഞ്ഞു.

കോവിഡാനന്തര കാലഘട്ടത്തില്‍ കയറ്റുമതിയിലും ഇറക്കുമതിയിലും വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത്, ആഭ്യന്തര ഉത്പാദനം കൂട്ടുക എന്ന ലക്ഷ്യത്തോടുകൂടി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ടെന്ന് കമ്പനി സിഇഒ രാജന്‍ നാരായണ്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ചെറുകിട നിര്‍മാതാക്കള്‍ക്ക് വേണ്ട സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ നല്‍കി അവരെ കാര്യക്ഷമമാക്കും. അതുവഴി തൊഴില്‍ മേഖലയിലും ചെറുകിട ഉത്പന്ന നിര്‍മാണ മേഖലയിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ തങ്ങളുടേതായ പങ്ക് വഹിക്കാനാണ് സ്റ്റോറീസ് മാനേജ്‌മെന്റ് ലക്ഷ്യം വെക്കുന്നതെന്നും രാജന്‍ നാരായണ്‍ വ്യക്തമാക്കി.

സ്റ്റോറീസ് ഡയറക്ടര്‍മാരായ ഫിറോസ് ലാല്‍, ബാസില്‍, അബ്ദുല്‍ വാഫി, അബ്ദുല്‍ ഷാദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു .

News Desk

Recent Posts

453-മത് ടി.എ. മജിദ് സ്‌മാരക പുരസ്‌കാരം ശ്രീ.ആർ രാജഗോപാലിന്

കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…

5 hours ago

“ഒരു റൊണാള്‍ഡോ ചിത്രം” ടീസർ പുറത്തിറങ്ങി

അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…

1 day ago

കാർഷിക സർവകലാശാല ബിരുദ ദാന ചടങ്ങ് ജൂൺ 26ന്  തൃശ്ശൂരിൽ

കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…

5 days ago

വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി നായകനാകുന്ന “ഫീനിക്സ്” ജൂലൈ 4ന് തിയേറ്ററുകളിലേക്ക്

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…

5 days ago

ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2 വരുന്നു

Uiതിരുവനന്തപുരം:  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും   ക്രിക്കറ്റ് ആരവം.       കേരള  ക്രിക്കറ്റിന്റെ   പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’   …

6 days ago

മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ ബസ് സർവീസ്

കഴക്കൂട്ടം:  നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…

6 days ago