BUSINESS

സ്ത്രീകള്‍ക്കായുള്ള പ്രീമിയം ക്വാളിറ്റി ഇന്നര്‍വെയര്‍ ബ്രാന്‍ഡ് ‘ലേഡിഒ’ (LadyO) വിപണിയില്‍

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ പ്രമുഖ ഇന്നര്‍വെയര്‍ നിര്‍മ്മാതാക്കളായ ഡിഗോ അപ്പാരല്‍സിന്റെ സ്ത്രീകള്‍ക്കായുള്ള പ്രീമിയം ഇന്നര്‍വെയര്‍ ബ്രാന്‍ഡായ ‘ലേഡിഒ’ കോഴിക്കോട് ദി ഗേറ്റ്‌വേ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചു. ചടങ്ങില്‍ മലബാര്‍ മേഖലയിലെ ഡിസ്റ്റിബ്യൂട്ടര്‍മാരെ അനുമോദിച്ചു.

1972-ലാണ് കുമാരസ്വാമി കുടുംബ ബിസിനസായി ഡീഗോ ഗ്രൂപ്പിന് തുടക്കം കുറിച്ചത്. അന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രതിമാസം ഒന്നര മില്ല്യണ്‍ ഇന്നര്‍ ഔട്ടര്‍ വെയറുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയും, ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റ് ഫാക്ടറിയും അറുന്നൂറ്റി അന്‍പതിലേറെ തൊഴിലാളികളും കമ്പനിക്കുണ്ട്.

സ്ത്രീകളുടെ അഭിരുചിക്കനുസരിച്ച് മികച്ച ഫിറ്റും, കംഫര്‍ട്ടും, ഗുണമേന്മയും പ്രധാനം ചെയ്യുന്ന അമ്പത്തിലധികം ബ്രാ, പാന്റീസ്, കാമിസോള്‍ മോഡലുകളാണ് പ്രാരംഭ ഘട്ടത്തില്‍ ‘ലേഡിഒ’ വിപണിയിലെത്തിക്കുന്നതെന്ന് ഡീഗോ അപ്പാരല്‍സ് മാനേജിംഗ് ഡയറക്ടര്‍ ദേവി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കേരളത്തിലുടനീളം വിപണി വിപുലമാക്കാനും, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനമാരംഭിക്കാനുമാണ് കമ്പനി പദ്ധതിയിടുന്നതെന്ന് ഡീഗോ അപ്പാരല്‍സ് ചെയര്‍മാന്‍ അശ്വത്ത് ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ഫാഷന്‍ എന്നും നെഞ്ചോടു ചേര്‍ക്കുന്ന കേരളത്തിലെ സ്ത്രീകള്‍ക്ക് ഗുണമേന്മയുള്ള ‘ലേഡിഒ’ ഉല്‍പന്നങ്ങള്‍ ഒരു പുതിയ അനുഭവമായിരിക്കുമെന്ന് കമ്പനി ഡയറക്ടര്‍ ജി. ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. നേരത്തെ കൊച്ചിയിലും ലോഞ്ചിംഗ് നടത്തിയിരുന്നു.

ഡീഗോ അപ്പാരല്‍സ് ചെയര്‍മാന്‍ അശ്വത്ത് ഗോപാലകൃഷ്ണന്‍, ഡയറക്ടര്‍ ജി. ഗോപാലകൃഷ്ണന്‍, എംഡി ദേവി ഗോപാലകൃഷ്ണന്‍, ടെക്സ്ഗ്ലോബല്‍ എംഡി എല്‍ദോ മാത്യു, ഡയറക്ടര്‍ ജയകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.ladyo.in

ഫോട്ടോ ക്യാപ്ഷന്‍:
വനിതകള്‍ക്കായുള്ള പ്രീമിയം ഇന്നര്‍വെയര്‍ ബ്രാന്‍ഡായ ലേഡിഒ ഉത്പന്നങ്ങള്‍ കോഴിക്കോട് ദി ഗേറ്റ് വേ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡീഗോ അപ്പാരല്‍സ് ചെയര്‍മാന്‍ അശ്വത് ഗോപാലകൃഷ്ണന്‍, മാനേജിങ് ഡയറക്ടര്‍ ദേവി ഗോപാലകൃഷ്ണന്‍, ഡയറക്ടര്‍ ജി ഗോപാലകൃഷ്ണന്‍, ഡീഗോ അപ്പാരല്‍സ് മാര്‍ക്കറ്റിംഗ് അസോസിയേറ്റായ ടെക്‌സ്‌ഗ്ലോബല്‍ എം ഡി എല്‍ദോ മാത്യു, ഡയറക്ടര്‍ ജയകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കുന്നു.

News Desk

Recent Posts

കെഎസ്ആർടിസി വിദ്യാർത്ഥി കൺസഷൻ പുതുക്കൽ ഫീസ് 10 രൂപയിൽ നിന്ന് 110 രൂപയാക്കിയെന്ന വാർത്ത വസ്തുതാവിരുദ്ധം

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ കാർഡ് പുതുക്കുന്നതിനുള്ള ഫീസ് 10 രൂപയിൽ നിന്ന് 110 രൂപയായി വർധിപ്പിച്ചുവെന്ന തരത്തിൽ…

1 hour ago

ഇ ശ്രീധരൻ്റെ അതിവേഗ ബദൽ പാത സർക്കാർ അംഗീകരിക്കും, 2 ആഴ്ചക്കുള്ളിൽ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെ മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാൻ ഇ. ശ്രീധരനും തമ്മിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ…

2 weeks ago

ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗിൽ ദേവഗിരി സെന്റ് ജോസഫ്സ്, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജുകൾക്ക് വിജയം

കാസർഗോഡ് - ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളേജിനും ഗുരുവായൂർ…

2 weeks ago

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനികപുരസ്കാരം ജൂലൈ 31 വരെ അപേക്ഷിക്കാം

ഒരു ലക്ഷം രൂപ വീതമുള്ള രണ്ടു പുരസ്കാരങ്ങളും അമ്പതിനായിരം രൂപ വീതമുള്ള 2 ഗവേഷണപുരസ്കാരങ്ങളും (ശാസ്ത്രം/ശാസ്ത്രേതരം) തിരുവനന്തപുരം : എൻ.…

2 weeks ago

നിഗൂഢതകൾ തേടുന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാത മേയ് 29-ന് തീയേറ്ററുകളിൽ

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ പിന്നിലെ നിഗൂഢതകൾ തേടുന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാത മേയ് 29-ന്…

2 weeks ago

ഉപഭോഗ സംസ്കാരവും നവമാധ്യമ സംസ്കാരവും ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വളക്കൂറെന്ന് ഡോ. കെ. എം. അനില്‍

സമകാലീന ഇന്ത്യന്‍ സമൂഹത്തില്‍ ഉപഭോഗ സംസ്കാരവും മാധ്യമ സംസ്കാ രവും ചേര്‍ന്നുണ്ടാക്കുന്ന സാമൂഹിക മാറ്റങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വളര്‍ ച്ചയ്ക്ക്…

2 weeks ago