തിരുവനന്തപുരം∙ ചെറുകിട ഉൽപ്പന്നങ്ങൾക്കു വിപണി പിടിക്കാൻ മെയ്ഡ് ഇൻ കേരള ബ്രാൻഡ് നടപ്പാക്കുമെന്നു വ്യവസായ മന്ത്രി പി.രാജീവ് നിയമസഭയിൽ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നു വ്യക്തമാക്കിയ ധനമന്ത്രി കെ.എൻ. ബാലഗോപാൽ, കേന്ദ്രാനുമതി ലഭിച്ചാൽ സിൽവർ ലൈനുമായി മുന്നോട്ടുപോകുമെന്ന് ആവർത്തിച്ചു.
ചെറുകിട ഉൽപ്പന്നങ്ങൾക്ക് വിശ്വാസ്യത കൂട്ടി വിപണി പിടിക്കാൻ കേരള ബ്രാൻഡ് നടപ്പാക്കുമെന്നു ചോദ്യോത്തര വേളയിലാണ് വ്യവസായമന്ത്രിയുടെ പ്രഖ്യാപനം. ഇതിനായി ഇ–കൊമേഴ്സ് പ്ലാറ്റ്ഫോം വികസിപ്പിക്കും. ഇതിന്റെ ചർച്ച അന്തിമ ഘട്ടത്തിലാണ്. കേരളത്തിൽനിന്നുള്ള വസ്തുക്കൾക്കു നിലവിൽ ആഗോള ശ്രദ്ധ ലഭിക്കുന്നുണ്ട്. ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സിന്റെ (ഒഎൻഡിസി) പിന്തുണയോടെ ഓപ്പൺ നെറ്റ്‌വർക്ക് പ്ലാറ്റ്ഫോം വികസിപ്പിക്കും. ഇതുവഴി മൈക്രോ, ചെറുകിട, ഇടത്തര, എംഎസ്എംഇ ഉൽപ്പാദക വസ്തുക്കളുടെ വിൽപ്പന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…
കൊച്ചി:ആശുപത്രികള്‍ ചികിത്സാ നിരക്കു പ്രദര്‍ശിപ്പിക്കണം.കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിനും ചട്ടത്തിനും ഹൈക്കോടതി അംഗീകാരം പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ നിശ്ചിത നിലവാരം ഓരോ…