BUSINESS

കേരള നോളജ് ഇക്കോണമി മിഷന്റെ പോര്‍ട്ടലിന് ഡിജിറ്റല്‍ ഇന്ത്യ അവാര്‍ഡ് സമ്മാനിച്ചു

ഡല്‍ഹി: കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) കീഴിലുള്ള കേരള നോളജ് ഇക്കോണമി മിഷന്റെ (കെകെഇഎം) പോര്‍ട്ടലായ ഡിജിറ്റല്‍ വര്‍ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിന് 2022-ലെ ഡിജിറ്റല്‍ ഇന്ത്യ പ്ലാറ്റിനം പുരസ്‌കാരം സമ്മാനിച്ചു. വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണന്‍, കെകെഇഎം ജനറല്‍ മാനേജര്‍ സ്‌കില്ലിങ് പി.എം. മുഹമ്മദ് റിയാസ്, കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഇന്നൊവേഷന്‍ ആന്‍ഡ് പ്രൊഡക്ട് ഡെവലപ്‌മെന്റ് ഡയറക്ടര്‍ അജിത്കുമാര്‍ ആര്‍ എന്നിവര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

ഡിജിറ്റല്‍ ഗവേണന്‍സ് മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റല്‍ സേവനങ്ങളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും പൗരന്‍മാരുടെ ഡിജിറ്റല്‍ ശാക്തീകരണത്തിനുമായി സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിച്ചുള്ള ഡിജിറ്റല്‍ സംരംഭങ്ങള്‍ എന്ന വിഭാഗത്തിലാണ് പുരസ്‌കാരം. കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്, വകുപ്പ് സെക്രട്ടറി അല്‍കേഷ്‌കുമാര്‍ ശര്‍മ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കേരളത്തെ നോളജ് ഇക്കോണമിയാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം നിറവേറ്റാനാണ് കേരള നോളജ് ഇക്കോണമി മിഷന്‍ കെ-ഡിസ്‌ക് രൂപീകരിച്ചത്. മിഷന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യമമാണ് ഡിജിറ്റല്‍ വര്‍ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പ്ലാറ്റ്‌ഫോം. ഇതിലൂടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. അഭ്യസ്ഥവിദ്യരായ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാനും തൊഴിലിടങ്ങളില്‍ വനിതകളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനുമാണ് പ്ലാറ്റ്‌ഫോമിലൂടെ നോളജ് ഇക്കോണമി മിഷന്റെ ശ്രമം. നിലവില്‍ 11.35 ലക്ഷം തൊഴില്‍കാംക്ഷികള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൊത്തം 3,54,759 ജോലി ഒഴിവുകള്‍ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ഉദ്യമത്തിനുള്ള അംഗീകാരമാണ് പ്ലാറ്റിനം പുരസ്‌കാരമെന്ന് ഡോ. പി.വി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

News Desk

Recent Posts

ഇ ശ്രീധരൻ്റെ അതിവേഗ ബദൽ പാത സർക്കാർ അംഗീകരിക്കും, 2 ആഴ്ചക്കുള്ളിൽ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെ മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാൻ ഇ. ശ്രീധരനും തമ്മിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ…

2 weeks ago

ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗിൽ ദേവഗിരി സെന്റ് ജോസഫ്സ്, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജുകൾക്ക് വിജയം

കാസർഗോഡ് - ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളേജിനും ഗുരുവായൂർ…

2 weeks ago

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനികപുരസ്കാരം ജൂലൈ 31 വരെ അപേക്ഷിക്കാം

ഒരു ലക്ഷം രൂപ വീതമുള്ള രണ്ടു പുരസ്കാരങ്ങളും അമ്പതിനായിരം രൂപ വീതമുള്ള 2 ഗവേഷണപുരസ്കാരങ്ങളും (ശാസ്ത്രം/ശാസ്ത്രേതരം) തിരുവനന്തപുരം : എൻ.…

2 weeks ago

നിഗൂഢതകൾ തേടുന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാത മേയ് 29-ന് തീയേറ്ററുകളിൽ

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ പിന്നിലെ നിഗൂഢതകൾ തേടുന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാത മേയ് 29-ന്…

2 weeks ago

ഉപഭോഗ സംസ്കാരവും നവമാധ്യമ സംസ്കാരവും ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വളക്കൂറെന്ന് ഡോ. കെ. എം. അനില്‍

സമകാലീന ഇന്ത്യന്‍ സമൂഹത്തില്‍ ഉപഭോഗ സംസ്കാരവും മാധ്യമ സംസ്കാ രവും ചേര്‍ന്നുണ്ടാക്കുന്ന സാമൂഹിക മാറ്റങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വളര്‍ ച്ചയ്ക്ക്…

2 weeks ago

ജനാധിപത്യം തകര്‍ത്ത് ഫാസിസ്റ്റ് പ്രവണതകള്‍ പിടിമുറുക്കുന്നതിനെതിരെ ചെറുത്തുനില്‍പ്പ് അനിവാര്യം; എ.ആര്‍.സിന്ധു

നിലവിലെ രാഷ്ട്രീയڊസാമൂഹിക സാഹചര്യത്തില്‍ സര്‍വീസ് സംബന്ധിയായതും പൊതുജന ജീവിതവുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ നാം കൂടുതല്‍ ജാഗ്രതയോടെയും സംഘടനാബോധത്തോടെയും…

2 weeks ago