BUSINESS

കുട്ടിത്താരങ്ങളുടെ തകർപ്പൻ പ്രകടനവുമായി കോട്ടയത്ത് കിഡ്സ് ഫാഷൻ ഷോ വരുന്നു

കോട്ടയം: വീട്ടിലെ സെലിബ്രിറ്റിയായ കുട്ടിയ്ക്ക് നാട്ടിലെ താരമാകണോ… ? വീടിൻ്റെ നാല് ചുവരുകൾക്കുള്ളിൽ കുട്ടി നടത്തുന്ന തകർപ്പൻ പ്രകടനം നാട്ടാര് കണ്ട് കയ്യടിക്കണോ.. ? കോട്ടയത്തിൻ്റെ മണ്ണിൽ തകപ്പൻ കിഡ്സ് ഫാൻ ഷോയുമായി മെന്റൊരാ ഇവന്റസ് & ക്രീയേറ്റേഴ്‌സും ഒ വി & ക്രൂവും എത്തുന്നു. 2023 ഫെബ്രുവരി 26 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ കിഡ്സ്‌ ഫാഷൻ ഷോയിൽ തേച്ചു മിനുക്കിയെടുക്കുന്നത് കോട്ടയത്തെ കുട്ടികളുടെ തകർപ്പൻ പ്രകടനങ്ങൾ തന്നെയാണ്.
ഷോയുടെ മുന്നോടിയായി ഫെബ്രുവരി 12,19 തിയതികളിൽ കുട്ടികൾക്കായി ഗ്രൂമിംഗ് സെഷനുകൾ കോട്ടയം മൗണ്ട് കാർമ്മൽ ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. കഴിഞ്ഞ പതിനഞ്ച് വർഷമായി കേരളത്തിലെ ഒട്ടനവധി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിവരുന്ന ഒവി ആൻഡ് ക്രൂവിന്റെ ചിട്ടയായ പരിശീലനവും ഗ്രൂമിംഗും കുട്ടികൾക്ക് ലഭിക്കുന്ന അപൂർവ അവസരമാണ്.
3 മുതൽ 10വയസ്സുവരെപ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം.
3വയസ് – 6വയസ്, 7വയസ് – 10 വയസ് എന്നിങ്ങനെ രണ്ട് കാറ്റഗറിയിൽ മൂന്നു റൗണ്ടുകളിലാകും മത്സരം നടക്കുന്നത്.

ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സംസ്ഥാനതലത്തിൽ മത്സരിക്കാം, സിനിമ- പരസ്യചിത്ര- മോഡലിംഗ് മേഖലകളിൽ മികച്ച അവസരങ്ങളാണ് കാത്തിരിക്കുന്നത്. അതിനാൽ, കിഡ്‌സ് ഫാഷൻ ഷോയുടെ കോട്ടയം എഡിഷൻ വൻ വിജയമാക്കാനും കുട്ടികൾക്കായി ഒരു പുതിയ ലോകം തുറക്കാനും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
ഷോയിലേക്കുള്ള രെജിസ്ട്രേഷൻ ഗൂഗിൾ ഫോം മുഖേന ഫെബ്രുവരി 10 മുതൽ ആരംഭിക്കും. ഗ്രൂമിംഗ് സെഷന്റെ ആദ്യദിനമായ ഫെബ്രുവരി 12 ന് സ്പോട്ട് രജിസ്ട്രേഷനും സൗകര്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
Whatsapp: 9895333475
8848096422

News Desk

Recent Posts

കർഷക സംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും

കേരള പ്രദേശ് കർഷക കോൺഗ്രസ്  തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാങ്ങോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകസംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും…

15 minutes ago

ഡാർക്ക് ട്രാക്കിംഗ് പൂർത്തിയായി. തീയേറ്ററിലേക്ക്

നല്ലൊരു കുറ്റാന്വേഷണ കഥയുമായി എത്തുകയാണ് ഡാർക്ക് ട്രാക്കിംഗ് എന്ന ചിത്രം. ക്യാമറാമാൻ എ.കെ.ശ്രീകുമാർ രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ…

2 hours ago

പുതു യുഗ ഗാനം പ്രകാശനം ചെയ്തു

പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതു യുഗ  യാത്രക്കായി  സംസ്കാര സാഹിതി തിരുവനന്തപുരം ജില്ല കമ്മിറ്റി പുറത്തിറക്കിയ പുതു യുഗ ഗാനം…

19 hours ago

ആറാം വാർഷികം: കറുകുറ്റി നിവാസികൾക്ക് ഹെൽത്ത് ചെക്കപ്പുകളിൽ 50% ഇളവ് പ്രഖ്യാപിച്ച് അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ

അങ്കമാലി: അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെ ആറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് കറുകുറ്റി ഗ്രാമപഞ്ചായത്ത് നിവാസികൾക്കായി പ്രത്യേക ആരോഗ്യ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പഞ്ചായത്ത് പരിധിയിലുള്ളവർക്ക്…

2 days ago

നാലാമത് ഫെഡറൽബാങ്ക് കൊച്ചി മാരത്തൺ: റൂട്ട് മാപ്പ് പുറത്തിറക്കി

>>>> റണ്ണേഴ്സിന്  മെട്രോ യാത്ര സൗജന്യം >>>> പുലർച്ചെ മൂന്ന് മുതൽ മെട്രോയുടെ പ്രത്യേക സർവീസ്>>>> ഫ്ലാഗ് ഓഫ് പുലർച്ചെ…

2 days ago

കേന്ദ്ര ബജറ്റ് കൃഷിക്കാരുടെ നടുവൊടിക്കും – തോംസൺ ലോറൻസ്

തിരു:  കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബജറ്റ് രാജ്യത്തെ കൃഷിയിടങ്ങൾസ്വകാര്യ കുത്തക കൾക്ക് നൽകി കൃഷിയെയും കോർപ്പറേറ്റ് വൽക്കരിക്കാനുള്ള ലക്ഷ്യ ത്തിന്റെ…

3 days ago