BUSINESS

കോഴിക്കോട്ട് കണ്ടെത്തിയത് 27 കോടിയുടെ നികുതി വെട്ടിപ്പ്

കോഴിക്കോട്: നഗരത്തിലെ തുണിക്കടകളില്‍ ജിഎസ്ടി ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 27 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. മൂന്ന് പേരുടെ ഉടമസ്ഥതയിലുള്ള 20 കടകളിലാണ് പരിശോധന നടത്തിയത്. മിഠായി തെരുവിലെ കടയില്‍ പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥരെ കടയ്ക്കുള്ളില്‍ പൂട്ടിയിടാന്‍ ശ്രമവുമുണ്ടായി.

കോഴിക്കോട് സ്വദേശി അഷ്റഫ് അലി, ഭാര്യ, സുഹൃത്ത് ഷബീര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഇരുപതോളം തുണികടകളിലാണ് ജിഎസ്ടി ഇന്‍റലിജന്‍സ് വിഭാഗം പരിശോധന നടത്തിയത്. ഇവരുടെ വീടുകളില്‍ നടന്ന പരിശോധനയില്‍ നികുതി വെട്ടിപ്പ് സംബന്ധിച്ച രേഖകള്‍ കണ്ടെടുത്തു. ഇതിന് പിന്നാലെയാണ് അഷ്റഫ് അലിയുടെ ഉടമസ്ഥതയിലുള്ള മിഠായി തെരുവിലെ ലേഡീസ് വേള്‍ഡ് എന്ന കടയില്‍ പരിശോധനക്കെത്തിയത്. ഇവിടെ ഉദ്യോഗസ്ഥരെ തടയാന്‍ നീക്കവുമുണ്ടായി. തുടര്‍ന്ന് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി.

രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നും നികുതി അടച്ച് ചരക്ക് കൊണ്ടു വരുന്നതായി വ്യാജരേഖയുണ്ടാക്കിയാണ് ഇവര്‍ നികുതി വെട്ടിപ്പ് നടത്തിയതെന്ന് അധികൃതർ പറഞ്ഞു. മറ്റു സ്ഥലങ്ങളില്‍ നിന്നും കൊണ്ടു വന്നിരുന്ന ചരക്കിന് ഇവര്‍ നികുതി നല്‍കിയിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കടകളുടെ ജിഎസ്ടി രജിസ്ട്രേഷന്‍ റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്നും നികുതിയിനത്തില്‍ 27 കോടി രൂപ അടക്കണമെന്ന് കാണിച്ച് ഇവര്‍ക്ക് നോട്ടീസ് നല്‍കുമെന്നും അധികൃതർ പറഞ്ഞു.

Web Desk

Recent Posts

ട്രിവാൺഡ്രം റോയൽസ് സെമിയിൽ

തലശ്ശേരി: ട്രിവാൺഡ്രം റോയൽസ് , കോടിയേരി ബാലകൃഷ്ണൻ വനിത കെ സി എ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൻ്റെ സെമിയിൽ…

24 hours ago

സാന്ദീപനി സേവാ ട്രസ്റ്റിന്റെ വേനൽക്കാല ക്യാമ്പ് ‘ചങ്ങാതിക്കൂട്ടം’ തുടങ്ങി

തിരുവനന്തപുരം: കാലടി കുളത്തറ സാന്ദീപനി സേവാ ട്രസ്റ്റിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന വേനൽക്കാല ക്യാമ്പ്…

2 days ago

സലൂണിലെ തൊഴിലാളി, സംശയം തോന്നി പരിശോധിച്ചു; ഷൂസിനടിയില്‍ ഒളിപ്പിച്ചത് 25.7 ഗ്രാം ട്രമഡോള്‍

കരിക്കകത്തെ സലൂണിലെ തൊഴിലാളി, സംശയം തോന്നി പരിശോധിച്ചു; ഷൂസിനടിയില്‍ ഒളിപ്പിച്ചത് 25.7 ഗ്രാം ട്രമഡോള്‍, അറസ്റ്റിൽ. തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിള…

2 days ago

ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് കേരള കൗണ്‍സില്‍ രൂപീകരിച്ചു

കൊച്ചി: പ്രമുഖ വ്യവസായ സംഘടനയായ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ(ഐസിസി) പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള കൗണ്‍സില്‍ രൂപീകരിച്ചു.…

2 days ago

പശുക്കള്‍ക്കായി ഹൈടെക് ഗോശാല; ആറ് കോടി ചെലവില്‍ ഗുരുവായൂരില്‍

ഗുരുവായൂർ: കണ്ണന്റെ പശുക്കള്‍ക്ക് ഇനി പുതിയ താവളം ഒരുങ്ങുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ പശുക്കള്‍ക്കായി ഒരുങ്ങുന്നത് ഹൈടെക് ഗോശാല.10,000…

2 days ago

ഓപ്പറേഷന്‍ ഡി-ഹണ്ട്: 123 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍16) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2134 പേരെ…

2 days ago