കെ എസ് എഫ് ഇ തൊളിക്കോട്, പുളിയറക്കോണം ബ്രാഞ്ചുകൾ തുറന്നു; ധനമന്ത്രി ഉദ്ഘാടനം ചെയ്തു
പുതുതായി ആരംഭിച്ച കെ എസ് എഫ് ഇ തൊളിക്കോട് ബ്രഞ്ചിൻ്റെയും, പുളിയറക്കോണം മൈക്രോ ബ്രാഞ്ചിൻ്റെയും ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിച്ചു. ജനങ്ങളുടെ സമ്പാദ്യം ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുന്നതിൽ കെഎസ്എഫ്ഇ വലിയ പങ്കുവഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കച്ചവട ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ല കെഎസ്എഫ്ഇ. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 1300 പേരെ പി എസ് സി വഴി കെഎസ്എഫ്ഇയിൽ നിയമിച്ചു. സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും വികസന പ്രവർത്തനങ്ങൾ മുടങ്ങാതെ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൊളിക്കോട് നടന്ന പരിപാടിയിൽ ജി. സ്റ്റീഫൻ എം.എൽ.എ യും പുളിയറക്കോണത്ത് ഐ. ബി സതീഷ് എം. എൽ.എയും അധ്യക്ഷത വഹിച്ചു. കെ എസ് എഫ് ഇ ചെയർമാൻ കെ. വരദരാജൻ, എം.ഡി എസ്. കെ സനിൽ, വിവിധ തദ്ദേശ ഭരണ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരം: നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി ഓരോ ദിവസവും ഓരോ വാര്‍ത്തയുണ്ടാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി…
സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…
നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…
നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…
ഭാരതീയ കരസേനയിലേക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2027-ലെ അഗ്നിപത്…
കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച്…