ഒ ബി സി സ്റ്റാർട്ട് അപ്പ് വായ്പാ പദ്ധതി

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ഒ ബി സി വിഭാഗത്തിൽപ്പെട്ട പ്രൊഫഷണലുകൾക്ക് സ്റ്റാർട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിനായി നടപ്പിലാക്കുന്ന സ്റ്റാർട്ട് അപ്പ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പദ്ധതി പ്രകാരം പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കുന്നതാണ്. മൂന്നു ലക്ഷം രൂപ വരെ കുടുംബവാർഷിക വരുമാനമുള്ള ഒ ബി സി വിഭാഗം പ്രൊഫഷണലുകൾക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ പ്രൊഫഷണൽ കോഴ്‌സുകൾ (എം ബി ബി എസ്, ബി ഡി എസ്, ബി എ എം എസ്, ബി എസ് എം എസ്, ബിടെക്, ബി എച്ച് എം എസ്, ബിആർക്, വെറ്റിനറി സയൻസ്, ബി എസ് സി അഗ്രികൾച്ചർ, ബിഫാം, ബയോടെക്നോളജി, ബി സി എ, എൽ എൽ ബി, എം ബി എ, ഫുഡ് ടെക്നോളജി, ഫൈൻ ആർട്സ്, ഡയറി സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ, ഫോട്ടോഗ്രഫി, വീഡിയോഗ്രാഫി മുതലായവ) വിജയകരമായി പൂർത്തികരിച്ചവർ ആയിരിക്കണം. പ്രായം 40 വയസു കവിയാൻ പാടില്ല.

പദ്ധതി പ്രയോജനപ്പെടുത്തി സ്റ്റാർട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിനു മുമ്പ്, തത്പരരായ പ്രൊഫഷണലുകൾ കോർപറേഷൻ്റെ ബന്ധപ്പെട്ട ജില്ലാ/ഉപജില്ലാ ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.ksbcdc.com

error: Content is protected !!