മന്തി വി ശിവന്കുട്ടി ഉദ്ഘാടനം ചെയ്യും
തിരു: തിരുവനന്തപുരം പ്രസ് ക്ലബ്ബും കലാ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മറൈന് മിറക്കിള് അണ്ടര് വാട്ടര് ടണല് അക്വേറിയവും ഓണം മെഗാ എക്സ്പോയും ആഗസ്റ്റ് 24ന് ലുലുമാളിന് സമീപമുള്ള വേള്ഡ് മാര്ക്കറ്റ് മൈതാനത്ത് ആരംഭിക്കും. മേളയില് നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം വയനാട് പുനരധിവാസ പ്രവര്ത്തനങ്ങള്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
മേളയുടെ ഉദ്ഘാടനം വൈകിട്ട് നാലരയ്ക്ക് പൊതു വിദ്യാഭ്യാസ മന്ത്രി ശിവന്കുട്ടി നിര്വഹിക്കും. കടകംപള്ളി സുരേന്ദ്രന് എം എല് എ, കൗണ്സിലര്മാരായ D G കുമാരന്, PK ഗോപകുമാര്, അജിത്ത്
വേള്ഡ് മാര്ക്കറ്റ് സെക്രട്ടറി ഷാജി, പ്രസ്സ് ക്ലബ് ഭാരവാഹികള് തുടങ്ങിയവര് പങ്കെടുക്കും.
ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ അക്രിലിക് അണ്ടര് വാട്ടര് ടണല് അക്വേറിയമാണ് തിരുവനന്തപുരത്ത് ഒരുങ്ങുന്നത്.ആഴക്കടലിന്റെ അടിത്തട്ടില് വിരാജിക്കുന്ന കൊമ്പന്മാര് മുതല് വ്യത്യസ്തങ്ങളായ വര്ണ്ണമത്സ്യങ്ങള് വരെ അണിനിരക്കുന്ന കാഴ്ചവിരുന്നാണ് മേള. ലക്ഷക്കണക്കിന് ലിറ്റര് വെള്ളത്തില് തീര്ത്ത സാഗരക്കാഴ്ചകള് കണ്ട് കടലിന്റെ അടിത്തട്ടിലൂടെ നടക്കുമ്പോള് തലയ്ക്ക് മുകളില് വലിയ മത്സ്യങ്ങള് നീരാടുന്ന കാഴ്ചാനുഭവം ഹൃദ്യമാകും. മറൈന് മിറക്കിള്സ് ഒരുക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും വലുതുമായ അക്രിലിക് അണ്ടര് വാട്ടര് ടണല് അക്വേറിയം നഗരത്തിന് പുത്തന് വിസ്മയ കാഴ്ച സമ്മാനിക്കും.
മേളയോടനുബന്ധിച്ച് അരുമപ്പക്ഷികളെയും ഓമന മൃഗങ്ങളെയും അലങ്കാര മത്സ്യങ്ങളെയും ഉള്പ്പെടുത്തിയുള്ള അപൂര്വ പ്രദര്ശനവുമുണ്ട്. വ്യത്യസ്തങ്ങളായ സെല്ഫി പോയിന്റുകള് ഈ പരിപാടിയുടെ പ്രത്യേകതയാണ്.
ഇതോടൊപ്പം ഓണം എക്സ്പോയുമുണ്ട്. ഒരു വീട്ടിലേക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില് ഒരുക്കി ഇന്ത്യയിലെ പല സംസ്ഥാനങ്ങളില് നിന്നുള്ള ഫര്ണിച്ചറുകളുടേയും തുണിത്തരങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വമ്പിച്ച വിറ്റഴിക്കല് ഓഫര് മേളയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓണത്തിനു മുന്നോടിയായി ഫര്ണിച്ചറുകള്ക്ക് 50 ശതമാനം ഡിസ്കൗണ്ട് നല്കുന്നു. കൂടാതെ കേരളത്തിലെ വിവിധ ജില്ലകളില് നിന്നുള്ള രുചിയൂറും വിഭവങ്ങളുമായി വിശാലമായ ഫുഡ് കോര്ട്ടും കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരുപോലെ ആസ്വദിക്കാന് അമ്യൂസ്മെന്റ് റൈഡുകളും സജ്ജമാണ്.
40 ദിവസം നീളുന്ന ഈ മഹാമേള ഒക്ടോബര് 2 ന് സമാപിക്കും. ഈ പരിപാടിയുടെ കൂടുതല് വിവരങ്ങള്ക്ക് തിരുവനന്തപുരം പ്രസ് ക്ലബുമായി ബന്ധപ്പെടുക.
ആര് എസ് ബാബുവിനെന്താ കൊമ്പുണ്ടോ?പത്രപ്രവര്ത്തക യൂണിയന് വേണ്ടാത്ത സുരേഷ് വെള്ളിമംഗലത്തെയും കിരണ്ബാബുവിനെയും തിരുകിക്കയറ്റിയത് ചട്ടവിരുദ്ധം കേരള മീഡിയ അക്കാദമിയുടെ ചെയര്മാനായി…
തിരുവനന്തപുരം: തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. സ്വാഗത…
ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവന് ഗാന്ധിസ്മരണകളുണര്ത്തി കൊണ്ടുള്ള വിവിധ പരിപാടികള് സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തില് അധ്യാപകരും…
കൊച്ചി: ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയിനബിൾ സോഴ്സിങ്,…
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്നേഹാദരവുകളാൽ അലംകൃതമായി മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ…
തിരുവനന്തപുരം: ഡീലിമിറ്റേഷന്റെ ഭാഗമായി തിരുവനന്തപുരം കോര്പറേഷനില് നടന്ന വാര്ഡ് വിഭജനം അസന്തുലിതവും വിവേചനപരവുമാണെന്നും അടിയന്തരമായി പുനപരിശോധന നടത്തി ആവശ്യമായ തിരുത്തല്…