എസ്‌കലേറ 2025 ന് ഇന്ന് സമാപനം; സ്ത്രീ സംരംഭകർക്കായി വിപുലമായ പ്രദർശന-വിപണന മേള ഡിസംബറിൽ നടത്തും

തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ സ്ത്രീ സംരംഭകർക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രദർശന വിപണന മേള എസ്‌കലേറ 2025 ൻ്റെ രണ്ടാം പതിപ്പിന് ഇന്ന് (03-03-2025) സമാപനം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 70 ഓളം സ്ത്രീ സംരംഭകർ ഭാഗമായ മേള വൻ വിജയമായാണ് സമാപിക്കുന്നത്.മേളയുടെ ഭാഗമായ സംരംഭകർക്ക് വർക്ക് ഓർഡറുകൾ ലഭിക്കുകയും മേളയിലെ വിൽപ്പനയിലൂടെ വരുമാനം ലഭിക്കുകയും ചെയ്തു. അതേസമയം കെഎസ്‌ഡബ്ല്യുഡിസി സ്ത്രീ സംരംഭകരുടെ ഉന്നമനം ലക്ഷ്യമിട്ട് ഡിസംബറിൽ വിപുലമായ മേള സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഏഴ് ദിവസമായി തിരുവനന്തപുരം ഇടപ്പഴിഞ്ഞിയിലെ ആർഡിആർ കൺവൻഷൻ സെൻ്ററിൽ നടന്ന മേളയാണ് സമാപിക്കുന്നത്. ഇന്ന് രാവിലെ 10 മുതൽ യുവ വനിതാ സംരംഭകരുടെ -നവാംഗന 2025 – മത്സരം നടക്കും. ഉച്ചയ്ക്ക് രണ്ടര മുതൽ വനിതാ സംരംഭകരും സാങ്കേതിക വിദ്യയും എന്ന വിഷയത്തിൽ ടെക്നിക്കൽ സെഷൻ നടക്കും. വയനാട് സുൽത്താൻ ബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന വൊന്ന്യൂ ഐടി കമ്പനിയുടെ സിഇഒ അലൻ റിൻടോളാണ് ഈ വിഷയത്തിൽ ക്ലാസെടുക്കുന്നത്. ഇതിന് ശേഷം വൈകിട്ട് അഞ്ചര മുതൽ ഗവൺമെൻ്റ് ആർട്‌സ് കോളേജിലെയും ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങിലെയും വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. തുടർന്ന് ഏഴ് മണി മുതൽ യുവഗായകരുടെ മ്യൂസിക് ബാൻ്റ് സായി കൃഷ്ണ ലൈവിൻ്റെ സംഗീത പരിപാടിയും നടക്കും.

ശാക്തീകരണത്തിലേക്ക്, ആനന്ദത്തിലേക്ക്, പാതി ആകാശത്തിലേക്ക് എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്‌‌കലേറ 2025 സംഘടിപ്പിച്ചത്. ആരോഗ്യം ആനന്ദം – അകറ്റാം അർബുദം എന്ന പേരിൽ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തി വരുന്ന കാൻസർ രോഗ പ്രതിരോധ ക്യാമ്പയിൻ്റെ ഭാഗമായി സൗജന്യ ക്യാൻസർ പരിശോധനയും മേളയിൽ നടന്നു. 2023 ലാണ് സംസ്ഥാനത്ത് ആദ്യമായി എസ്‌കലേറ മേള സംഘടിപ്പിച്ചത്. കോഴിക്കോട് കടപ്പുറത്ത് നടത്തിയ മേള വൻ വിജയമായതിന് പിന്നാലെയാണ് ഇത്തവണ തിരുവനന്തപുരത്ത് മേള നടത്താൻ തീരുമാനിച്ചത്. ഈ വർഷം തന്നെ വിപുലമായ നിലയിൽ സ്ത്രീ സംരംഭകർക്കായി മറ്റൊരു മേള കൂടി സംഘടിപ്പിക്കുമെന്നും കെഎസ്‌ഡബ്ല്യുഡിസി അറിയിച്ചിട്ടുണ്ട്.

News Desk

Recent Posts

സ്വാതന്ത്ര്യ ദിനാഘോഷം: നഗരവാസികൾക്ക് സംഗീത വിരുന്ന് ഒരുക്കി വ്യോമസേനാ ബാൻഡ്

80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…

2 days ago

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

5 days ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

5 days ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

5 days ago

തമിഴ് സംഘം അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…

5 days ago

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

5 days ago