തുടർച്ചയായി നാലാം മാസവും ചരക്ക് കൈകാര്യത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒന്നാംസ്ഥാനത്ത്. മെയ് മാസത്തിൽ 1.04 ലക്ഷം കണ്ടെയ്നറാണ് കൈകാര്യം ചെയ്തത്. ഏപ്രിലിൽ 1,04,413 ടിഇയു കണ്ടെയ്നർ കൈകാര്യം ചെയ്തിരുന്നു. ദക്ഷിണ, കിഴക്കൻ തുറമുഖങ്ങളിൽവച്ച് ഏറ്റവും കൂടുതൽ ചരക്ക് കൈകാര്യം ചെയ്താണ് മുന്നിലെത്തിയത്. മാർച്ചിൽ 1,08,770 ടിഇയുവും ഫെബ്രുവരിയിൽ 78,833 ടിഇയുവും എന്നനിലയിലായിരുന്നു വിഴിഞ്ഞത്തെ ചരക്ക് നീക്കം.
ശരാശരി 50 കപ്പൽ പ്രതിമാസം എത്തുന്നുണ്ട്. കഴിഞ്ഞ ജൂലൈ 11 മുതൽ ഇതുവരെ 7.33 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്തു. എംഎസ് സി മിഷേൽ കപ്പെല്ലിനി, തുർക്കി എന്നിവയും വിഴിഞ്ഞത്ത് എത്തി. എംഎസ് സിയുടെ ആഫ്രിക്ക എക്സ്പ്രസ് സർവീസിന്റെ ഭാഗമായിരുന്നു കപ്പെല്ലിനി. തുർക്കി ജേഡ് സർവീസിന്റെ ഭാഗവും. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിച്ചുള്ള എംഎസ്സിയുടെ ജേഡ് സർവീസുപോലെ ആഫ്രിക്കയുടെ കിഴക്കൻ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ആഫ്രിക്കൻ സർവീസും തുറമുഖത്ത് സ്ഥിരമായി എത്തുന്നുണ്ട്.
വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും…
ബംഗളൂരു : ഉത്സവസീസണോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബര്‍വരെ നീട്ടാന്‍ തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയില്‍വെ അറിയിച്ചു. ബംഗളൂരുവില്‍നിന്ന്…
നേപ്പാളിൽ നടന്ന രാജ്യാന്തര റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം.മിനി…
തിരുവനന്തപുരം : എഴുത്തുകാരനും സ്ഥലനാമഗവേഷകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് മുൻ അസി. ഡയറക്ടറുമായ ഡോ. വിളക്കുടി രാജേന്ദ്രൻ രചിച്ച് കേരള…
'സി ഇ ഒ @ ഉന്നതി' പദ്ധതിക്ക് ജില്ലയിൽ തുടക്കമായിപ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ് ഐ ആർ)…
കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ…