കോട്ടയത്തെ തകര്‍ത്ത് കാസര്‍ഗോഡ് ഫൈനലില്‍

സെമിയില്‍ കോട്ടയത്തെ പരാജയപ്പെടുത്തിയത് 5-3ന്*

തിരുവനന്തപുരം: അക്ഷരനഗരിയായ കോട്ടയത്തെ മൈതാനത്ത് ‘ക്ഷ’വരപ്പിച്ച്, ഗാലറിയിലെ ഹൃദയമിടിപ്പിന് താളമിട്ട്, പന്തും കാലും തമ്മിലുള്ള അനുരാഗം ഗോൾവലയിൽ മുത്തമിട്ട ആവേശപകലില്‍ കോട്ടയത്തെ തകര്‍ത്ത് സംസ്ഥാന യൂത്ത് അണ്ടര്‍ 20 ഇന്‍റര്‍ ഡിസ്ട്രിക്ട് ചാമ്പ്യന്‍ഷിപ്പില്‍  കാസര്‍ഗോഡ് ഫൈനലില്‍. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടന്ന ആദ്യ സെമിയില്‍  മൂന്നിനെതിരെ അഞ്ച്ഗോളുകള്‍ക്കാണ്  കാസര്‍ഗോഡിന്‍റെ കുട്ടികള്‍ കോട്ടയത്തെ പരാജയപ്പെടുത്തിയത്.

കോട്ടകള്‍ തകര്‍ത്ത് കാസര്‍ഗോഡ്

ആദ്യവിസിലുമുതല്‍ പന്തിനെ മൈതാനത്ത് ഒരു കവിത പോലെ ഒഴുക്കി, ഓരോ പാസിലും തന്ത്രങ്ങളുടെ മൂർച്ചകൂട്ടി, ടാക്ലിങ്ങുകളില്‍ പോരാട്ടത്തിന്റെ വീര്യമൊളിപ്പിച്ചുകൊണ്ട് കോട്ടയത്തിന്‍റെ പ്രതിരോധമതിലുകള്‍ ആദ്യമിനിട്ടുകളില്‍ തന്നെ കാസര്‍ഗോഡ് പൊളിച്ചടുക്കി.  13ാം മിനിട്ടില്‍ കാസര്‍ഗോഡിന്‍റെ നായകന്‍ ഉമര്‍ അഫാഫ് കോട്ടയത്തിനായി അക്കൗണ്ട് തുറന്നു.
തൊട്ടുപിന്നാലെ ഇടത് വിങ്ങില്‍ നിന്നും കാസര്‍ഗോഡിന്‍റെ മധ്യനിര താരം മുഹമ്മദ് നിഹാദ് അലി   മൈതാനത്തിന്റെ വിരിമാറിലൂടെ പന്തുമായി നടത്തിയ സോളോ റൺ ഫുട്ബോൾ പ്രേമികൾക്ക് ഒരു വിരുന്നായിരുന്നു. മൂന്ന് പ്രതിരോധനിരക്കാരെ വെട്ടിച്ച്  നിഹാദ് തൊടുത്ത ലോങ് റേഞ്ച് പോസ്റ്റിന്റെ ഇടതുമൂലയിൽ തറച്ചപ്പോൾ ഗാലറി ഇളകി മറിഞ്ഞു. സ്കോര്‍ 2-0.
43 ാം മിനിട്ടില്‍ കോട്ടയത്തിന്റെ കോട്ടകൊത്തളങ്ങൾ തകർത്തുകൊണ്ട് അഫാഫ് വീണ്ടും ഗോള്‍മുഖത്ത് തീപന്തമായി. സ്കോര്‍ 3-0


തിരിച്ചടിച്ച് കോട്ടയം,പക്ഷേ..

രണ്ടാം പകുതിയുടെ തുടക്കത്തിലും കാസര്‍ഗോഡിന്‍റെ മനോഭാവത്തിന് മാറ്റമുണ്ടായില്ല. 56ാം മിനിട്ടില്‍ അഫാഫിനെ പെനല്‍ട്ടിബോക്സിനുള്ളില്‍ വീഴ്ത്തിയതിന് റഫറി പെനല്‍ട്ടി വിധിച്ചു. കിക്കെടുത്ത ഇഷാം അബ്ദുല്‍ ഖാദറിന് ഉന്നം തെറ്റിയില്ല.സ്കോര്‍ 4-0. 67ാം മിനിട്ടില്‍ കോട്ടയത്തിന്‍റെ പെട്ടിയില്‍ അവസാന ആണിയുമടിച്ച് ഹേമന്ത് സനില്‍കുമാറിന്‍റെ  അഞ്ചാം ഗോളുമെത്തി. എന്നാല്‍ കളിയുടെ അവസാന മിനിട്ടുകളില്‍ കോട്ടയം നടത്തിയ പ്രത്യാക്രമണത്തില്‍ കാസര്‍കോട് ഒന്ന് പതറി. പകരക്കാരായി ഇറങ്ങിയ കൃഷണന്‍ ഡി മേനോന്‍ (84 മിനിട്ട്)ജഗന്‍നാഥ് (85 മിനിട്ട്) ,ക്യാപ്റ്റൻ ആദിത്യന്‍( 95മിനിട്ട്) എന്നിവരാണ് കോട്ടയത്തിനായി ആശ്വാസഗോളുകള്‍ നേടിയത്.
ശനിയാഴ്ച വൈകീട്ട് 4ന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമിയില്‍ മലപ്പുറം- ആലപ്പുഴയെ നേരിടും.

News Desk

Recent Posts

സ്വാതന്ത്ര്യ ദിനാഘോഷം: നഗരവാസികൾക്ക് സംഗീത വിരുന്ന് ഒരുക്കി വ്യോമസേനാ ബാൻഡ്

80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…

2 days ago

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

4 days ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

4 days ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

4 days ago

തമിഴ് സംഘം അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…

4 days ago

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

4 days ago