കളിമൺ പാത്ര നിർമാണ മേഖലയിലടക്കം നവീന സാങ്കേതിക വിദ്യകൾ ഉപയോഗിക്കണം: മന്ത്രി പി രാജീവ്

പുതിയ കാലത്തിനനുസരിച്ച് കളിമൺ പാത്ര നിർമാണ മേഖലയിൽ നവീന സാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിലെ കളിമൺപാത്ര നിർമാണ വിപണന മേഖലയുടെ ഭാവി സാധ്യതകൾ എന്ന വിഷയത്തിൽ തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ശിൽപശാലയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കോവിഡിന് ശേഷം പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചു. സ്വാഭാവികമായി വിപണി ആവശ്യങ്ങൾക്കൊപ്പം നിർമിതിയുടെ രൂപം, ഭംഗി എന്നിവയിലൂടെ ഉപഭോക്താവിനാവശ്യമായ രീതിയിൽ ഉൽപ്പന്നങ്ങൾ എത്തിക്കാൻ കഴിയണം. കളിമൺ എടുക്കുന്നതിൽ നിലവിൽ നിയന്ത്രണങ്ങളുണ്ട്. എന്നാൽ 50 ടൺ വരെ കളിമണ്ണ് എടുക്കുന്നതിന് അനുമതി നൽകുന്നുണ്ട്. കളിമൺ പാത്ര നിർമാണ തൊഴിലാളികളുടെ താമസ സ്ഥലത്തിന് ഉടമസ്ഥാവകാശമില്ലാത്തവർക്ക് നിയമപരമായി അത് ലഭിക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കുന്നുണ്ട്. ഓൺലൈൻ സംവിധാനമടക്കം ഉപയോഗിച്ച് വിപണി സാധ്യതകൾ ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

കളിമൺ പാത്ര നിർമാണ തൊഴിൽ മേഖലയെ വിപുലീകരിച്ച് തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ നയമെന്ന് പട്ടിക ജാതി, പട്ടിക വർഗ, പിന്നാക്ക ക്ഷേമ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. പ്ലാസ്സിക് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ പ്രകൃതി സൗഹൃദ നിർമിതി എന്ന നിലയിൽ കളിമൺ പാത്രങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തൊഴിലാളികൾ കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്ത് സേവനങ്ങൾ പരമാവധി ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ കളിമൺ പാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കെ എൻ കുട്ടമണി സ്വാഗതം ആശംസിച്ചു. മാനേജിംഗ് ഡയറക്ടർ ഷിബു എ റിപ്പോർട്ട് അവതരിപ്പിച്ചു. ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ ഡോ. അരുൺ. ജെ. ഒ, ഡിസെൻട്രലൈസ്ഡ് പ്ലാനിംഗ് ഡിവിഷൻചീഫ് ഡോ. ജെ. ജോസഫൈൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി. സിദ്ധാർത്ഥൻ നന്ദി അറിയിച്ചു.

കേരളത്തിന്റെ തനത് കളിമൺപാത്ര നിർമ്മാണ കലയെ സംരക്ഷിക്കുകയും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ജീവിതനിലവാരം ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. ജന പ്രതിനിധികൾ, വ്യവസായ വിദഗ്ദ്ധർ, അക്കാദമിക് വിദഗ്ദ്ധർ, പാരമ്പര്യ തൊഴിൽ സംരക്ഷകർ, തൊഴിലാളി പ്രതിനിധികൾ, കളിമൺപാത്ര നിർമ്മാതാക്കൾ എന്നിവർ ശിൽപ്പശാലയിൽ പങ്കെടുത്തു.

News Desk

Recent Posts

ഇന്ത്യയിലെ ഏറ്റവും ശാന്തമായ തലസ്ഥാനങ്ങളിലൊന്ന് – ഉപരാഷ്ട്രപതി

തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…

2 hours ago

അഗ്രി ബിസിനസ് സംരംഭം തുടങ്ങുവാൻ സൗജന്യ പരിശീലനം

കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…

8 hours ago

മത്തി സിനിമ ചിത്രീകരണം ആരംഭം കുറിച്ചു

വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…

9 hours ago

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാഗമായി പ്രമുഖ ബ്രാൻഡുകൾ

കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…

9 hours ago

പ്ലാൻ ചിത്രീകരണം പൂർത്തിയായി.തീയേറ്ററിലേക്ക്

മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം  തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…

10 hours ago

റോഡരികിൽ കൂറ്റൻ പെരുമ്പാമ്പ്

ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…

1 day ago