
വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നു. ഉല്‍പ്പാദന സേവന മേഖലയില്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ ഉദ്യം രജിസ്ട്രേഷന് കരസ്ഥമാക്കിയിട്ടുള്ള എംഎസ്എംഇ സംരംഭകര്‍ക്ക് അപേക്ഷിക്കാം.
ആഗസ്റ്റ് 26ന് വൈകീട്ട് 5ന് മുമ്പ് ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസുകളായ തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിന്‍കീഴ്, നെയ്യാറ്റിന്‍കര എന്നീ ഓഫീസുകളിലോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2326756.
