ക്രിയാത്മകമായ അവധിക്കാല ക്യാമ്പയിനുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ

പഠനത്തിന്റെ ആലസ്യത്തിൽ നിന്നും മാറി ആഹ്ലാദത്തിന്റെ ലോകത്തേക്ക് കടക്കുന്ന സമയമാണ് മധ്യവേനലവധി. എന്നാൽ പലപ്പോഴും മൊബൈൽ ഫോണിലും സോഷ്യൽ മീഡിയയിലും സമയം ചിലവഴിക്കുന്നതിനാണ് കൂടുതൽ കുട്ടികളും ഇഷ്ടപ്പെടുന്നത്. എന്നാൽ തങ്ങളുടെ അവധിക്കാലം ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ വേറിട്ടതാക്കുകയാണ് വിതുര ഗവ.വൊക്കേഷണൽ & ഹയർ […]

കേരളാ സാക്ഷരതാ പ്രേരക് അസോസിയേഷൻ അനിശ്ചിതകാല സമരത്തില്‍

തദ്ദേശ വകുപ്പിലേക്കുള്ള “പ്രേരക് പുർവിന്യാസ ഉത്തരവ്” ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരളാ സാക്ഷരതാ പ്രേരക് അസോസിയേഷൻ ( കെ എസ്‌ പി എ ) സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല സമരത്തിലേയ്ക്ക്

ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കണം

ജില്ലയിൽ ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകൾ പെരുകുവാൻ സാധ്യതയുള്ളതിനാൽ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനമായ ഡ്രൈ ഡേ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വെള്ളിയാഴ്ചകളിലും, കടകളും സ്ഥാപനങ്ങളും ശനിയാഴ്ചകളിലും. […]

മലയിൻകീഴ് എം.എം.എസ് കോളേജിന് പുതിയ അക്കാദമിക്ക് ബ്ലോക്കും വനിതാ ഹോസ്റ്റലും

മലയിൻകീഴ് മാധവകവി സ്മാരക ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പുതിയതായി നിർമിച്ച അക്കാദമിക് ബ്ലോക്കും വനിതാ ഹോസ്റ്റലും ക്യാന്റീൻ ബ്ലോക്കും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രായോഗിക പരിശീലനത്തിലൂടെ വിദ്യാർത്ഥികളുടെ സർഗ്ഗവാസന പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പാഠ്യപദ്ധതി […]

വസ്തു പ്രശ്‌നം പരിഹരിച്ചു; അദാലത്തില്‍ വിദേശ വനിതയ്ക്കും ആശ്വാസം

കേരളത്തില്‍ സ്ഥിര താമസമാക്കിയ വിദേശ വനിതയുടെ വസ്തു സംബന്ധമായ പ്രശ്‌നം കരുതലും കൈത്താങ്ങും അദാലത്തില്‍ തത്സമയം പരിഹരിച്ച് മന്ത്രിമാര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ വസ്തുവിലാണ് പോക്കുവരവിന് ഉത്തരവായത്. 2015 ലാണ് എസ്തര്‍ മാര്‍ക്കര്‍ എന്ന വിദേശ വനിത പട്ടം രജിസ്ട്രാര്‍ ഓഫീസില്‍ […]

അദാലത്ത് തുണച്ചു, ബിന്ദുവിന്റെ വീട്ടില്‍ വൈദ്യുതി എത്തും

‘ഈ അദാലത്തൊക്കെ എത്ര നല്ല കാര്യമണെന്ന് അറിയാമോ? ഞങ്ങളെപ്പോലുള്ള മനുഷ്യര്‍ക്ക് പല ഓഫീസുകള്‍ കയറിയിറങ്ങാതെ വളരെ വേഗത്തില്‍ പരാതി പരിഹരിക്കുന്നതിന് ഇതുപോലുള്ള അദാലത്തുകള്‍ ഇനിയും വരണം. വാക്കുകള്‍ കിട്ടുന്നില്ല, സന്തോഷം മാത്രം.’ വട്ടിയൂര്‍ക്കാവ് കണ്ണന്‍പാറ സ്വദേശി ബിന്ദുവിന്റെ മുഖത്തിപ്പോള്‍ നിറപുഞ്ചിരി. പുറമ്പോക്ക് […]

പരാതിയും പരിഭവവുമില്ല; സംഘാടക മികവില്‍ തിരുവനന്തപുരം താലൂക്കുതല അദാലത്ത്

സംഘാടന മികവില്‍ കരുതലും കൈത്താങ്ങും തിരുവനന്തപുരം താലൂക്ക്തല അദാലത്ത്. പരാതി പരിഹാരത്തിനായി എത്തിയ ജനങ്ങള്‍ക്ക് മികച്ച സൗകര്യങ്ങളാണ് തിരുവനന്തപുരം എസ്.എം.വി സ്‌കൂളില്‍ ഒരുക്കിയത്. ആയിരങ്ങളെത്തിയ അദാലത്തില്‍് തിരക്കൊഴിവാക്കാനായി പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. പരാതിക്കാരെ കൗണ്ടറുകളില്‍ എത്തിക്കുന്നതിനായി കര്‍മ്മനിരതരായി വോളണ്ടിയര്‍മാരും ഹെല്‍പ് ഡസ്‌ക്കുകളും […]

അദാലത്തിലൂടെ പരിഹാരം; ലൈഫ് മിഷനിലൂടെ വീട് ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ മത്സ്യത്തൊഴിലാളി കുടുംബം

വര്‍ഷങ്ങളായി പെണ്‍മക്കളെയും കൊണ്ട് വാടക വീടുകള്‍ മാറി മാറി താമസിക്കേണ്ടി വന്ന ഒരച്ഛന്റെ ഏറെ നാളത്തെ ആഗ്രഹവും ആവശ്യവുമാണ് തിരുവനന്തപുരം എസ്. എം. വി സ്‌കൂളില്‍ നടന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തില്‍ സഫലമായത്. മന്ത്രിമാര്‍ നേരിട്ട് പരാതി പരിഹരിച്ച സന്തോഷത്തിലായിരുന്നു […]

നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ പത്തൊമ്പതാമത് പൊതുയോഗം കൂടി

ശാസ്തമംഗലം നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ പത്തൊമ്പതാം വാർഷിക പൊതുയോഗവും, പൊതുസമ്മേളനവും നന്മ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രസിഡൻറ് ശ്രീമതി M.B തങ്കമണിയമ്മ ടീച്ചറുടെ അധ്യക്ഷതയിൽ ആരംഭിച്ച പൊതുസമ്മേളനത്തിൽ ശ്രീ. സുരേന്ദ്രൻ ഈശ്വര പ്രാർത്ഥന ആലപിക്കുകയും, ജനറൽ സെക്രട്ടറി. ശ്രീ. എസ്. അനിൽകുമാർ […]

മന്ത്രിമാർ നേരിട്ട് പരാതി കേൾക്കും; തിരുവനന്തപുരം താലൂക്ക് അദാലത്ത് മെയ് -02ന്

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിനായി തിരുവനന്തപുരം താലൂക്ക് ഒരുങ്ങി. മെയ് -02ന് രാവിലെ 10 മണിക്ക് എസ് എം വി സ്കൂൾ അങ്കണത്തിൽ പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി […]

Back To Top
error: Content is protected !!