Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Category: STRIKE

  • KSRTC: ശക്തമായ സമരത്തിലേക്കെന്ന് സംയുക്ത ട്രേഡ് യൂണിയൻ
    , , ,

    KSRTC: ശക്തമായ സമരത്തിലേക്കെന്ന് സംയുക്ത ട്രേഡ് യൂണിയൻ

    തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ജീവനക്കാരുടെ ശംബളം ഗഡുക്കളായി നൽകുന്നതിനെതിരേയും കെഎസ്ആർടിസിയെ തകർക്കുന്ന നടപടികൾക്കെതിരേയും സംയുക്ത ട്രേഡ് യൂണിയൻ സമര സമിതി ശക്തമായ സമരത്തിലേക്ക് പോകുകയാണെന്നും അതിന് മുന്നോടിയായുള്ള സൂചനാ സമരമാണ് ഇന്ന് ചീഫ് ഓഫീസ് നടയിൽ നടത്തിയതെന്നും സമരസമിതി ഭാരവാഹികൾ പ്രസ്താവിച്ചു. സംയുക്ത ട്രേഡ് യൂണിയൻ സമരം സിഐടിയു സംസ്ഥാന സെക്രട്ടറി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. റ്റിഡിഎഫ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.വിൻസെന്റ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ, KSRTEA(CITU) സംസ്ഥാന വർക്കിംഗ്…

    Continue Reading

  • കെഎസ്ആർടിസിയിൽ പണിമുടക്ക് പ്രഖ്യാപിച്ച് ബിഎംഎസ്
    , , ,

    കെഎസ്ആർടിസിയിൽ പണിമുടക്ക് പ്രഖ്യാപിച്ച് ബിഎംഎസ്

    ഇടത് സർക്കാരിൻ്റെ ശമ്പളം ഗഡുക്കളാക്കൽ ഉൾപ്പെടെയുള്ള തൊഴിലാളി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് മെയ് 8 ന് 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചു. 17-ാം തിയതിയായിട്ടും പൂർണ്ണ ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് എംപ്ലോയീസ് സംഘ് തിരു: ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പട്ടിണിസമരത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ശമ്പളം ഗഡുക്കളാക്കിയത് പിൻവലിക്കുക, കെഎസ്ആർടിസിയുടെ അന്തകനായ സ്വിഫ്റ്റ് കമ്പനി കെഎസ്ആർടിസിയിൽ ലയിപ്പിക്കുക, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പിൻവലിക്കുക, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയുള്ള മെക്കാനിക്കൽ വർക്ക് നോംസ് പിൻവലിക്കുക, കെഎസ്ആർടിസിയുടെ മരണവാറണ്ടായ…

    Continue Reading

  • ഭിന്നശേഷി പെൻഷൻ വർധിപ്പിക്കുകയെന്ന ആവശ്യമുന്നയിച്ചുക്കൊണ്ട് ധര്‍ണ്ണ നടത്തി
    , , , ,

    ഭിന്നശേഷി പെൻഷൻ വർധിപ്പിക്കുകയെന്ന ആവശ്യമുന്നയിച്ചുക്കൊണ്ട് ധര്‍ണ്ണ നടത്തി

    ഭിന്നശേഷി പെൻഷൻ വർധിപ്പിക്കുക, എല്ലാമാസവും കൃത്യമായി പെൻഷൻ വിതരണം ചെയ്യുക, കേരളം ഭിന്നശേഷി സൗഹൃദമാക്കുക, വരുമാന പരിധിനോക്കാതെ ഭിന്നശേഷിക്കാർക്ക് ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ നടപ്പിലാക്കുക, താൽക്കാലിക ജോലിക്കാരായിരിക്കുന്ന ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള വീൽചെയർ റൈറ്സ് ഫെഡറേഷൻ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ.

    Continue Reading

  • ബ്ലാക്ക് മാർച്ച് യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം: ജലപീരങ്കി, ഗ്രനേഡ്, ലാത്തിചാർജ്
    , , ,

    ബ്ലാക്ക് മാർച്ച് യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം: ജലപീരങ്കി, ഗ്രനേഡ്, ലാത്തിചാർജ്

    നികുതി ഭീകരതക്കെതിരെ സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി തല്ലിചതച്ചതിൽ പ്രതിഷേധിച്ചും, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെ പോലീസ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെതിരെയും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലിഫ് ഹൗസിലേക്ക് ബ്ലാക്ക് മാർച്ച് നടത്തി. ഉച്ചക്ക് 1 മണിയോടെ രാജ്ഭവന് മുന്നിൽ നിന്നും ആരംഭിച്ച സമരത്തിൽ പങ്കെടുത്തവർ കറുത്ത വസ്ത്രം ധരിച്ചാണ് മാർച്ചിൽ പങ്കെടുത്തത്. മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കറുപ്പിന് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ…

    Continue Reading

  • അക്ഷയ കേന്ദ്രങ്ങളോടുള്ള അവഗണന: ഫെബ്രുവരി 24 കരിദിനമായി ആചരിക്കുന്നു
    , , , ,

    അക്ഷയ കേന്ദ്രങ്ങളോടുള്ള അവഗണന: ഫെബ്രുവരി 24 കരിദിനമായി ആചരിക്കുന്നു

    സേവന മേഖലയില്‍ ഇരുപതുവര്‍ഷം പൂര്‍ത്തീകരിച്ച അക്ഷയ കേന്ദ്രങ്ങള്‍ ഇന്ന് നിലനില്പിനുള്ള പോരാട്ടത്തിലാണ്. സര്‍ക്കാരിന്റെ തണലില്‍ വളര്‍ന്ന് വടവൃക്ഷമാകേണ്ട പ്രോജക്റ്റ് ഇന്ന് നിരന്തരമായ അവഗണനയുടെ ഫലമായി മുരടിച്ച് ബോണ്‍സായി മരങ്ങളായി മാറിയിരിക്കുന്നു. ഇരുപതുവര്‍ഷം എന്നത് നടത്തിപ്പുകാരായ അക്ഷയ സംരംഭകരുടെ ജീവിതത്തിലെ പ്രധാന വര്‍ഷങ്ങളാണ്. അതിനു യാതൊരു മൂല്യവുമില്ലാത്ത അവസ്ഥയിലേക്ക് ഈ സംരംഭം നശിക്കുന്നു എന്നത് ഒരുവര്‍ഷം ഒരുലക്ഷം സംരംഭം എന്ന് മേനി നടിക്കുന്ന സര്‍ക്കാരിനു ഭൂഷണമാണോ? നിലനല്‍ക്കുന്ന സംരംഭങ്ങളെ പോഷിപ്പിക്കാതെ പുതിയവയ്ക്ക് വളമാക്കി ഇട്ടുകൊടുക്കുന്ന സര്‍ക്കാര്‍ നിലപാട് അക്ഷയ…

    Continue Reading

  • ഓട്ടോറിക്ഷാ തൊഴിലാളികൾ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി
    , , ,

    ഓട്ടോറിക്ഷാ തൊഴിലാളികൾ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി

    എന്നീ ആവിശ്യങ്ങളുമായി തിരുവനന്തപുരം ഡിസ്ട്രിക്റ്റ് മോട്ടോർ ഡ്രൈവേഴ്‌സ് & ഇൻജിനിയറിങ് വർക്ക് ഷോപ്പ് വർക്കേഴ്‌സ് കോൺഗ്രസ്സ് ( INTUC ) നേതൃത്വത്തിൽ ഓട്ടോറിക്ഷാ തൊഴിലാളികൾ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും കെ. പി. സി. സി. ജനറൽ സെക്രട്ടറി റ്റി. യൂ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുൻ എം. എൽ. എ. അഡ്വ. റ്റി. ശരത്ചന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ചാല സുധാകരൻ, ജില്ലാ സെക്രട്ടറി വലിയവിള മോഹനൻ തമ്പി, റ്റി. പി. പ്രസാദ്,…

    Continue Reading

  • വൺ ഇന്ത്യ വൺ പെൻഷൻ സെക്രട്ടേറിയറ്റ് ധർണ്ണ നടത്തി
    , , , ,

    വൺ ഇന്ത്യ വൺ പെൻഷൻ സെക്രട്ടേറിയറ്റ് ധർണ്ണ നടത്തി

    60 വയസ്സ് തികഞ്ഞ എല്ലാവർക്കും ഏറ്റവും കുറഞ്ഞത് പതിനായിരം രൂപ പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വൺ ഇന്ത്യ വൺ പെൻഷൻ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ ആന്റണി കോയിക്കര ഉദ്ഘാടനം ചെയ്യുന്നു.

    Continue Reading

  • ബി ജെ പി സെക്രട്ടേറിയറ്റ് മാർച്ച് ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്തു
    , , ,

    ബി ജെ പി സെക്രട്ടേറിയറ്റ് മാർച്ച് ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്തു

    കേരള സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനും നികുതി കൊള്ളയ്ക്കുമെതിരെ ബി ജെ പി തിരുവനന്തപുരം ജില്ലാ കമ്മറ്റി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ബി ജെ പി  സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്തു.

    Continue Reading

  • RSP തിരുവനന്തപുരം ജില്ല കമ്മറ്റി നിയമസഭയിലേക്ക് മാർച്ച് നടത്തി
    , ,

    RSP തിരുവനന്തപുരം ജില്ല കമ്മറ്റി നിയമസഭയിലേക്ക് മാർച്ച് നടത്തി

    RSP തിരുവനന്തപുരം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ജന വിരുദ്ധ ബഡ്ജറ്റിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് നടത്തിയ മാർച്ച്.

    Continue Reading

  • പെൻഷൻ പരിഷ്‌ക്കരണം നടപ്പിലാക്കാത്തതിൽ പ്രതിഷേധം
    , , ,

    പെൻഷൻ പരിഷ്‌ക്കരണം നടപ്പിലാക്കാത്തതിൽ പ്രതിഷേധം

    ശമ്പളപരിഷ്‌കരണം നടപ്പിലാക്കി ഒരുവർഷം കഴിഞ്ഞിട്ടും പെൻഷൻ പരിഷ്‌ക്കരണം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കെ എസ് ആർ ടി സി പെൻഷനേഴ്സ് ഓർഗനൈസേഷൻ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്.

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

error: Content is protected !!