EDUCATION

ട്രാൻസ്ജൻഡർ വ്യക്തികൾക്ക് മത്സരപ്പരീക്ഷാ പരിശീലനത്തിന് 40000 രൂപ വീതം വരെ ധനസഹായം: മന്ത്രി ഡോ. ആർ ബിന്ദു

മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ട്രാൻസ്ജൻഡർ വ്യക്തികൾക്ക് പരിശീലനത്തിന് സാമ്പത്തികസഹായം നൽകുന്ന ‘യത്നം’ പദ്ധതി ഈ സാമ്പത്തികവർഷം ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പദ്ധതിക്ക് ഈ വർഷത്തേക്ക് 6,85,000 (ആറുലക്ഷത്തി എൺപത്തയ്യായിരം) രൂപയുടെ ഭരണാനുമതി ആയെന്നും മന്ത്രി പറഞ്ഞു.

ട്രാൻസ്ജൻഡർ വ്യക്തികൾക്ക് വിവിധ തൊഴിൽമേഖലകളിൽ പ്രാതിനിധ്യം ഉറപ്പാക്കാനും അവരുടെ സാമ്പത്തികശാക്തീകരണത്തിനുമായാണ് ‘യത്നം’ ആരംഭിക്കുന്നത്. പി.എസ്.സി, യു.പി.എസ്.സി, ബാങ്ക് സേവനം, ആർ ആർ ബി, യുജിസി, നെറ്റ്, ജെആർഎഫ്, സിഎടി/മാറ്റ് പരീക്ഷകൾക്ക് പരിശീലനത്തിനാണ് സാമ്പത്തികസഹായം.

വിവിധ മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവരിൽ ആറുമാസംവരെയുള്ള പരിശീലനത്തിന് 8500 രൂപ വരെ അനുവദിക്കും. പത്തു വ്യക്തികൾക്കാണ് ഈ സഹായം നൽകുക. പി.എസ്.സി, യു.പി.എസ്.സി, ബാങ്ക് സേവനം, ആർ ആർ ബി പരീക്ഷാപരിശീലനത്തിന് പത്തു വ്യക്‌തികൾക്ക് പരമാവധി 40,000 രൂപ വീതം വരെ അനുവദിക്കും. യുജിസി, നെറ്റ്, ജെആർഎഫ് പരീക്ഷാപരിശീലനത്തിന് അഞ്ചു വ്യക്‌തികൾക്ക് പരമാവധി 40,000 രൂപ വീതം വരെയും നൽകും – മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

ട്രാൻസ്ജൻഡർ ക്ഷേമപദ്ധതികൾക്ക് വകയിരുത്തിയ നാലരക്കോടി രൂപയിൽനിന്നാണ് ‘യത്നം’ പദ്ധതിയിൽ നൽകുന്ന ഈ സാമ്പത്തികസഹായമെന്നും മന്ത്രി ഡോ. ആർ ബിന്ദു പ്രസ്താവനയിൽ പറഞ്ഞു.

News Desk

Recent Posts

ടെക്സ്റ്റൈൽ മേഖലയിൽ തൊഴിൽ വകുപ്പിന്റെ പരിശോധന തുടരുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തൊഴിൽ വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്, 50 സ്ഥാപനങ്ങളിൽ പരിശോധന നടത്തി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശത്തെ തുടർന്ന്…

2 days ago

നൂറുൽ ഇസ്‌ലാം സർവ്വകലാശാല എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്

തിരുവനന്തപുരം:നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും നിംസ് മെഡിസിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്. സ്വാമിനാഥൻ റിസർച്ച്…

3 days ago

ദക്ഷിണ വ്യോമസേനാ മേധാവി കേരള ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി; സമുദ്ര സുരക്ഷയെ കുറിച്ച് ചർച്ച ചെയ്തു

ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ്‌വീർ സിംഗ് മാൻ ജൂലൈ 29ന് ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ രാജേന്ദ്ര…

3 days ago

ഗാന്ധിജിയുടെ ഉപദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിനും ഏറെ പ്രസക്തി: മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം : ഗാന്ധിജിയുടെ ഉപദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിനും, പുതു തലമുറയ്ക്കും ഏറെ പ്രസക്തമാണെന്നും ഗാന്ധിയൻ ആദർശങ്ങൾക്ക് ഇന്നും ഏറെ പ്രസക്തി…

3 days ago

‘ഓപ്പറേഷൻ തൂഫാൻ’ ന് ഐക്യദാർഢ്യവുമായി വിദ്യാർത്ഥി ലഹരിവിരുദ്ധ മാരത്തോൺ

തിരുവനന്തപുരം: ഓസ്ട്രിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഇന്ന് ലോകത്തെ 170-ലധികം രാജ്യങ്ങളിൽ സജീവ സാന്നിധ്യമുള്ള ശക്തമായ…

3 days ago

ആയുർവേദ കോളേജിൽ പാമ്പുകളെ പരിപാലിക്കുന്നതിന് ജീവനക്കാരെ നിയോഗിക്കണം : മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : ആയുർവേദ കോളേജിലെ അഗദ തന്ത്ര വിഭാഗത്തിലെ സ്നേക്ക് പാർക്ക്, അനിമൽ ഹൗസ് എന്നിവയുടെ പ്രവർത്തനങ്ങൾക്കായി ഹെർപ്പറ്റോളജിസ്റ്റ്, ടെക്നിക്കൽ…

3 days ago