ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികളുടെ കായിക കഴിവുകൾ കണ്ടെത്തുന്നതിന് നഗരസഭ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി നീന്തൽ പരിശീലനത്തിനുള്ള കായികക്ഷമതാ പരിശോധന 2022 സെപ്തംബർ 25 (ഞായർ) രാവിലെ 8.30 ന് കാര്യവട്ടം LNCPE ക്യാമ്പസിൽ നടക്കും.നഗരസഭ പരിധിയിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന 5 മുതൽ 10-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
നീന്തൽ പരിശീലനത്തെ തുടർന്ന് വാട്ടർ സ്പോട്സ് ഗെയിമുകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതാണ്. സ്പോർട്സ് ഇനങ്ങളിൽ പരിശീലനം നൽകുന്നതിനാൽ പൂർണ്ണ കായിക ശേഷിയുള്ള കുട്ടികളെയാണ് തെരഞ്ഞെടുക്കേണ്ടത്. അതിനാൽ പരിശീലനത്തിനുള്ള കുട്ടികളുടെ കായികക്ഷമതാ പരിശോധന നടത്തിയാണ് സെലക്ഷൻ ട്രയൽ പൂർത്തീകരിക്കേണ്ടത്.സെലക്ഷൻ ട്രയൽസിന് വരുന്ന വിദ്യാർത്ഥികൾ ഒരു ഫോട്ടോ,ആധാർ കാർഡ്,സ്കൂൾ ഐ.ഡി കാർഡ് എന്നിവയുടെ കോപ്പികൾ നിർബന്ധമായും ഹാജരാക്കണം.