നഗരസഭ_ജനങ്ങളിലേക്ക് ജനകീയ ക്യാമ്പയിൻ അവസാന ഘട്ടത്തിലേക്ക്

ക്യാമ്പയിന്റെ 9-ാംഘട്ടം കടകംപള്ളി സോണലിൽ നടന്നു.

നഗരസഭ പരിധിയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ, പരാതികൾ, അഭിപ്രായങ്ങൾ എന്നിവ നേരിട്ട് കേൾക്കുന്നതിന് വേണ്ടി ആരംഭിച്ച പരിപാടിയാണ് നഗരസഭ ജനങ്ങളിലേക്ക് എന്ന ക്യാമ്പയിൻ.ആദ്യ ഘട്ടത്തിൽ തന്നെ വലിയ സ്വീകാര്യതയാണ് ക്യാമ്പയിന് ജനങ്ങൾ നൽകിയത്.ക്യാമ്പയിന്റെ 9-ാം ഘട്ടം കടകംപള്ളി സോണൽ ഓഫീസിൽ ഇന്ന് പൂർത്തിയായി. ലഭിച്ച 54 പരാതികൾ നേരിട്ട് കേട്ടു. ശ്രീ കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഡെപ്യൂട്ടി മേയർ,സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, കൗൺസിലർമാർ, വിവിധ വകുപ്പ് ഉദ്യേഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഇതിനോടകം നഗരസഭയുടെ 11 സോണലുകളിൽ 9 സോണൽ ഓഫീസ് പരിധിയിലേയും ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ടു. നൂറ് കണക്കിന് പരാതികൾ പരിഹരിക്കപെട്ടു.
വലിയ പ്രതീക്ഷയോടെയാണ് നഗരസഭ ജനങ്ങളിലേക്ക് ക്യാമ്പയിനിൽ ജനങ്ങൾ പരാതികളുമായെത്തിയത്. അവ ഓരോന്നും വിശദമായി പഠിച്ച് നടപടി കൈക്കൊള്ളുന്നുണ്ട്. ഇനി ഉള്ളൂർ,ആറ്റിപ്ര സോണലുകളിലാണ് ക്യാമ്പയിൻ നടക്കാനുള്ളത്. ഉള്ളൂർ – 19.09.2022 നും ആറ്റിപ്ര -20.09.2022 നും ക്യാമ്പയിൻ സംഘടിപ്പിച്ചിട്ടുണ്ട്.

error: Content is protected !!